കാനഡയിലെ ബോട്ടപകടം: കാണാതായ അതിരപ്പിള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
ചാലക്കുടി: കാനഡയിൽ ബോട്ടപകടത്തിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി അതിരപ്പിള്ളി മാവേലിൽ ലിയോ മാവേലി(41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.എറണാകുളം സ്വദേശികളായ രണ്ടു യുവാക്കൾ ഇതേ അപകടത്തിൽ മുങ്ങിമരിച്ചിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.സുഹൃത്തുക്കൾ ചേർന്നുള്ള വിനോദയാത്രയ്ക്കിടെ കാനഡയിലെ ആൽബർട്ടയിലാണ് അപകടമുണ്ടായത്. മലയാറ്റൂർ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിൻ ഷാജി എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെടുത്തു. തൃശൂർ സ്വദേശിയായ ജിജോ ജോഷി രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാൻഫ് നാഷണൽ പാർക്കിലെ കാൻമോർ സ്പ്രേ തടാകത്തിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി പത്തിനായിരുന്നു അപകടം. ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ നാലംഗ സംഘം മീൻപിടിക്കാൻ വേണ്ടിയാണ് പോയത്.