play-sharp-fill
മയക്കു മരുന്നുകൾ കേരളത്തിന്റെ യുവത്വത്തെ  ഇഞ്ചിഞ്ചായി കൊല്ലുന്നു;വളാഞ്ചേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

മയക്കു മരുന്നുകൾ കേരളത്തിന്റെ യുവത്വത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു;വളാഞ്ചേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖിക

കൊച്ചി :കേരളത്തിലെ യുവത്വം ആണ്‍ – പെണ്‍ വ്യതാസമില്ലാതെ മയക്കുമരുന്നുകളുടെ പിടിയിലായിട്ട് കാലം കുറെയായി.
കഞ്ചാവും ഹാഷിയും പോലുള്ള മയക്കുമരുന്നുകളാണ് മുമ്ബ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് മയക്കുമരുന്നുകളുടെ ലഹരിക്ക് അടിമയായി മാറിയിരിക്കുന്നു കേരളത്തിന്റെ യുവത്വം .


എപ്പോഴും എവിടെയും സുലഭമാണ് ഈ മാരക ലഹരി മരുന്നുകള്‍.
കഴിഞ്ഞ ദിവസം എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്ന് യുവാക്കള്‍ വളാഞ്ചേരി പോലീസിന്‍്റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും 163 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെഥിലിന്‍ ഡയോക്സിമെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ) ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഘത്തെക്കുറിച്ച്‌ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തില്‍ ഉള്ളവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വളാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷിന്‍്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടയില്‍ കാറില്‍ വരികയായിരുന്നു യുവാക്കള്‍ പിടിയിലാകുന്നത്.

വെട്ടിച്ചിറ മുഴഞ്ഞാടി മുഹമ്മദ് ഷാഫി (30) കൊളത്തൂര്‍ പിത്തിനിപ്പാറ ശ്രീശാന്ത് (24) വളാഞ്ചേരി കാട്ടിപ്പരുത്തി പള്ളിയാലില്‍ സറിന്‍ എന്ന ബാബു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ഇതിനുവേണ്ടി സാമ്ബത്തിക സഹായം നല്‍കിയവരെ കുറിച്ചും ലഹരിവസ്തു ലഭിച്ച ഉറവിടത്തെപ്പറ്റിയും മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്നും ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷ്‌ പറഞ്ഞു.

ആഘോഷപരിപാടികളില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും ഇവര്‍ വില്‍പ്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് 3000 മുതല്‍ ഉയര്‍ന്ന നിരക്കിലാണ് ആവശ്യക്കാര്‍ക്ക് നല്‍കാനുള്ളത്.