play-sharp-fill
കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ  വീട്ടമ്മ അറസ്റ്റിൽ ;കണ്ടെത്തിയത് വീട്ടുമുറ്റത്തു നിന്നും പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടി

കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ വീട്ടമ്മ അറസ്റ്റിൽ ;കണ്ടെത്തിയത് വീട്ടുമുറ്റത്തു നിന്നും പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടി


സ്വന്തം ലേഖിക

കൊല്ലം: വീട്ടുമുറ്റത്തു കഞ്ചാവ് ചെടി വളര്‍ത്തിയ യുവതി അറസ്റ്റില്‍. മേലില സ്വദേശിനിയായ വീട്ടമ്മ തുളസിയെ ആണ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ളാ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.


ഇവരുടെ വീട്ടുമുറ്റത്തു നിന്നും പത്തടിപൊക്കമുള്ള അറുപത്തിഒന്ന് ശിഖരങ്ങളോട് കൂടിയ പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുളസിയുടെ വീട് കേന്ദ്രീകരിച്ചു കഞ്ചാവ് ഉപയോഗം നടക്കുന്നതയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പൂര്‍ണ്ണ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ തുളസിയെ റിമാന്‍ഡ് ചെയ്തു.