play-sharp-fill
ക്യാമ്പുകളിൽ സ്വാന്തനവുമായി ഉമ്മൻചാണ്ടി

ക്യാമ്പുകളിൽ സ്വാന്തനവുമായി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

അയർക്കുന്നം: ആറുമാനൂർ മീനച്ചിലാറിന്റെ തീരത്ത് മണ്ണിടിച്ചിലിൽ ഭീതിയോടെ കഴിഞ്ഞുവന്നിരുന്ന കുന്നത്തൂർ നിവാസികളെ മാറ്റി പാർപ്പിച്ചിരിക്കുന്ന മഠത്തിൽ കവലയിലെ ക്യാമ്പും വിജയപുരം,മണർകാട്, അയർക്കുന്നം പ്രദേശത്തെ ജനങ്ങൾ തിങ്ങി പാർക്കുന്ന തിരുവഞ്ചൂർ ചാണംചേരി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പാരിഷ് ഹാളിൽ ഉള്ള ക്യാമ്പും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു.ആറുമാനൂർ  കുന്നത്തൂർ നിവാസികൾ താമസിക്കുന്ന അംഗൻവാടി ചോരുന്ന അവസ്ഥകണ്ട് അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചു.

കൂടാതെ അംഗങ്ങൾക്കുള്ള  വസ്ത്രങ്ങളും സംഘടിപ്പിച്ചു നല്കി. തിരുവഞ്ചൂർ ചാണംചേരി ക്യാമ്പിലുള്ളവർക്കും വസ്ത്രങ്ങളും, കിണർ തേകാൻ വേണ്ട സംവിധാനങ്ങളും ഒരുക്കി  പള്ളി അധികൃതരോടുള്ള നന്ദിയും നേരിൽ  രേഖപ്പെടുത്തിയാണ് എം.എൽ.എ മടങ്ങിയത്. വയനാട്ടിൽ നിന്നും വന്ന് ഈ ക്യാമ്പുകൾ സന്ദർശിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു പോവുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ഗീത രാധാകൃഷ്ണൻ, ലിസി ചെറിയാൻ,പ്രകാശ് എൻ.എസ്,ജോയി കൊറ്റത്തിൽ, കെ.സി ഐപ്പ് ,സുരേഷ് മയൂഖം ,ഷിനു ചെറിയാന്തറ ,എം.ജി ഗോപാലൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group