ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്ത സവാരി, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഇരു ചക്ര വാഹനങ്ങളില്‍ ട്രിപ്പിള്‍ സവാരി തുടങ്ങിയവയെല്ലാം വ്യക്തമായി പതിയുന്ന 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകൾ കോട്ടയത്ത് സജ്ജം: ക്യാമറകള്‍ രാത്രിയും പകലും പ്രവര്‍ത്തനക്ഷമമം
സ്വന്തം ലേഖകൻ
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകളാണ് സ്ഥാപിച്ചത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഏപ്രില്‍ രണ്ടു മുതലാണ് തുടങ്ങിയത്.
ളായിക്കാട്, കുമരകം, നാഗമ്ബടം, കറുകച്ചാല്‍, പാലാ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ 44 സ്ഥലങ്ങളില്‍ അപകട സാധ്യതയുള്ള ഇടങ്ങളില്‍ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്ട്രോള് റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതാത് ജില്ലകളിലെ കണ്ട്രോള് റൂമിലേക്ക് അയച്ച് നല്‍കും.
ജില്ലാ കണ്ട്രോള് റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ നല്‍കുന്നത്. നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ്ജ് മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്ബോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്ട്രേഡ് ഫോണില്‍ എസ് എം എസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണ്‍ നമ്ബര്‍ വാഹന്‍ വെബ് സൈറ്റില്‍ ഇല്ലാത്തവരോ വെബ്സൈറ്റിലെ ഫോണ്‍നമ്ബറില്‍ മാറ്റമുള്ളവരോ ആയ വാഹനഉടമകള്‍ക്ക് ഫോണ്‍ നമ്ബര്‍ പരിവാഹന്‍ സേവ എന്ന വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാനാകും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്ത സവാരി, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഇരു ചക്ര വാഹനങ്ങളില്‍ ട്രിപ്പിള്‍ സവാരി തുടങ്ങിയവയെല്ലാം വ്യക്തമായി പതിയുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഓരോ മേഖലയിലെയും നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും നടപടി എടുക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ സംവിധാനമുണ്ട്. കര്‍ശന നിരീക്ഷണം വഴി നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും അപകടമരണങ്ങള്‍ കുറയ്ക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്യോഗസ്ഥരില്ലാതെ തന്നെ വാഹന പരിശോധന നടക്കുമെന്നതാണ് പദ്ധതിയുടെ ഗുണം. പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ റോഡില്‍ കാണുമ്ബോള്‍ മാത്രം നിയമം അനുസരിക്കുന്ന പ്രവണതയും ഇതോടെ ഒഴിവാക്കാനാകും. ക്യാമറകള്‍ രാത്രിയും പകലും സദാസമയവും പ്രവര്‍ത്തനക്ഷമമായിരിക്കും.
നിലവിലെ സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങള്‍ കുറയുന്ന മുറയ്ക്ക് ഇവ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതായത് ക്യാമറകള്‍ എവിടെയെന്ന് കൃത്യമായി അറിയാനാകില്ല. സംസ്ഥാനത്താകെ 700 ക്യാമറകളാണ് ഇത്തരത്തില്‍ സ്ഥാപിക്കുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്സായി പ്രവര്‍ത്തിക്കുന്ന ഈ ക്യാമറയുടെ കൂടുതല്‍ പ്രത്യേകതകള്‍ ഇങ്ങനെ. നിരീക്ഷണ കാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം വിശകലനം ചെയ്ത് അമിതവേഗം കണ്ടെത്തും. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസമാകില്ല.
ഹെല്‍മറ്റ് ഇല്ലാതെയും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും കുടുങ്ങും. കണ്ട്രോള് റൂമിലെ കമ്ബ്യൂട്ടറുകളില്‍ നിയമലംഘകര്‍ക്കുള്ള പിഴയുടെ ചെല്ലാന്‍ ഓട്ടമാറ്റിക്കായി തയ്യാറാകും. 800 മീറ്റര്‍ പരിധിയിലുള്ള നിയമ ലംഘനങ്ങള്‍ വരെ ഒപ്പിയെടുക്കും.
ക്യാമറ സ്ഥാപിച്ചിട്ടുള്ളത് നാല് മീറ്റര്‍ ഉയരത്തിലുള്ള തൂണുകളിലാണ്. എങ്കിലും വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം നല്‍കും. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പിടികൂടും. ഹെല്‍മെറ്റില്ലേല്‍ ലൈസന്‍സ് പോകും.
ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരെയും തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവരുടെയും വിവരങ്ങള്‍ കണ്ടെത്തി തത്സമയം ഡല്‍ഹിയിലെ കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേക്ക് നല്‍കും.
വാഹന രജിസ്ട്രേഷന് നമ്ബര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈല്‍ ഫോണിലേക്ക് പിഴത്തുക എസ് എം എസായിട്ടാകും. ഇതേസമയം കൊച്ചിയിലെ വെര്‍ച്വല്‍ കോടതിയിലേക്കും വിവരങ്ങള്‍ കൈമാറും.