play-sharp-fill
കുളിമുറിയിലെ വെന്റിലേഷനില്‍ മൊബൈല്‍ ക്യാമറവെച്ച്‌ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ആലപ്പുഴയിൽ ഡ്രൈവിംഗ് പരിശീലകന്‍  അറസ്റ്റില്‍

കുളിമുറിയിലെ വെന്റിലേഷനില്‍ മൊബൈല്‍ ക്യാമറവെച്ച്‌ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ആലപ്പുഴയിൽ ഡ്രൈവിംഗ് പരിശീലകന്‍ അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഡ്രൈവിംഗ് പരിശീലകന്‍ അറസ്റ്റില്‍.

ചിങ്ങോലി സ്വദേശി ഷഹനാസ് മന്‍സിലില്‍ ഷഹനാസ് ഷാഹുല്‍ (26) ആണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.


ശനിയാഴ്ച രാത്രിയോടെയായിരുന്നു പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കുളിമുറിയുടെ വെന്റിലേഷനില്‍ മൊബൈല്‍ ക്യാമറവെച്ച്‌ പകര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ പെണ്‍കുട്ടി ബഹളംവെച്ചു. ഇതോടെ ഷഹനാസ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വനിതാ സെല്ലില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു ഷഹനാസിനെ പിടികൂടിയത്. ഇയാള്‍ നേരത്തെയും മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.