play-sharp-fill
വ്യാഴാഴ്ച പുലര്‍ച്ചെ സീനിയര്‍ ആണ്‍കുട്ടിയും ജൂനിയര്‍ പെണ്‍കുട്ടിയും ഹോസ്റ്റലിലെ ടെറസിന് മുകളിലിരുന്ന് ഒരുമിച്ച് മദ്യപിച്ചു; പുലര്‍ച്ചെ രണ്ടരയോടെ വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി; കോഴിക്കോട് ഐഐഎമ്മില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി ഒളിവില്‍

വ്യാഴാഴ്ച പുലര്‍ച്ചെ സീനിയര്‍ ആണ്‍കുട്ടിയും ജൂനിയര്‍ പെണ്‍കുട്ടിയും ഹോസ്റ്റലിലെ ടെറസിന് മുകളിലിരുന്ന് ഒരുമിച്ച് മദ്യപിച്ചു; പുലര്‍ച്ചെ രണ്ടരയോടെ വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി; കോഴിക്കോട് ഐഐഎമ്മില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി ഒളിവില്‍

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഹോസ്റ്റല്‍ ടെറസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥി സൈലേഷ് യാദവ് ഒളിവില്‍. ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം സൈലേഷ് ജൂനിയര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

ബുധനാഴ്ച രാത്രി ക്യാമ്പസില്‍ അത്താഴവിരുന്നും മറ്റും നടന്നിരുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് ടെറസിന് മുകളിലിരുന്ന് മദ്യപിച്ചു. ശേഷം വ്യാഴാഴ്ച പുലര്‍ച്ചയോടെ വിദ്യാര്‍ത്ഥിനിയെ പ്രതി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ക്യാമ്പസിലെ ഇന്റേണല്‍ കമ്മിറ്റിക്ക് വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുന്ദമംഗലം പൊലീസ്. വിശാലമായ ക്യാമ്പസ് ആയതിനാല്‍ പ്രതി ഇവിടെ തന്നെ താമസിക്കുന്നുണ്ടോ എന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരയായ വിദ്യാര്‍ത്ഥിനിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ലഫ്. കേണല്‍ (റിട്ട.) ജൂലിയസ് ജോര്‍ജ് പറഞ്ഞു. രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളില്‍ ഒന്നായ കോഴിക്കോട് ഐഐഎമ്മില്‍ നടന്ന പീഡനത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.

 

Tags :