ഓടിച്ചിരുന്ന ലോറി ചെളിയില്‍ പുതഞ്ഞുപ്പോയി; ആനകളെവച്ചുപോലും ലോറി കരകയറ്റാൻ കിണഞ്ഞ് ശ്രമിച്ചു; പുറത്തെത്തിക്കാൻ കഴിയാഞ്ഞതോടെ ‘ആത്മാവ് ‘അച്ചന്റെ സഹായം തേടി ഭാര്യ; പിന്നീട് സംഭവിച്ച അത്ഭുതങ്ങളിൽ ജീവൻ തിരിച്ചുകിട്ടി; ഫാ. ബ്രൂണോ കണിയാരകത്തിന്റെ ജീവിതാത്ഭുതങ്ങള്‍ നേരിട്ടനുഭവിച്ച നിരപ്പെല്‍ സി. ജി രാഘവൻ നിര്യാതനായി
കോട്ടയം: ‘ആത്മാവ് ‘അച്ചൻ എന്ന് വിളികപ്പെടുന്ന ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ പക്കല്‍ നിന്നും ജീവിതാത്ഭുതങ്ങള്‍ നേരിട്ടനുഭവിച്ച കുര്യനാട് ചേലക്കര നിരപ്പെല്‍ സി. ജി രാഘവൻ (74) നിര്യാതനായി. ലോറി ഡ്രൈവർ ആയിരുന്നു രാഘവൻ.
തന്റെ ജോലിക്കിടെ ഓടിച്ചിരുന്ന ലോറി ചെളിയില്‍ പുതഞ്ഞുപ്പോയി. നിറയെ തടിയുമായി ചേറില്‍ പുതഞ്ഞ ലോറി കരകയറ്റാൻ കിണഞ്ഞു പരിശ്രമിച്ചു. ആനകളുടെ സഹായം തേടിയിട്ടും അത് കയറ്റാൻ കഴിഞ്ഞില്ല. മൂന്ന് നാളുകള്‍ക്കു ശേഷം അദേഹത്തിന്റെ ഭാര്യ കുര്യനാട്, സെന്റ്. ആന്‍സ് ആശ്രമത്തില്‍ ഉണ്ടായിരുന്ന ആത്മാവച്ചൻ എന്ന് വിളിച്ചിരുന്ന ഫാ. ബ്രുണോ കണിയാരകത്തിനെ കണ്ടു തങ്ങളുടെ നിസ്സഹായവസ്ഥ അറിയിച്ചു.
അദ്ദേഹം ഒരു കാശുരൂപം വെഞ്ചരിച്ചു നല്‍കുകയും അതുകൊണ്ട് പോയി ലോറിയിലുള്ള മാതാവിന്റെ രൂപത്തിന് അടുത്ത് വയ്ക്കുവാൻ പറയുകയും ചെയ്തു. രാഘവന് അപ്രകാരം ചെയ്തു. തുടര്‍ന്ന് വണ്ടി ചെളിയില്‍ നിന്നും ആയാസരഹിതമായി ഓടിച്ച് കയറ്റാന്‍ സാധിച്ചെന്നാണ് രാഘവന് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹം നാട്ടിലൊക്കെ ഇക്കാര്യം പറയുകയും ചെയ്തു. അദ്ദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞു ഓർമയായത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു.
1894 – ല്‍ ജനിച്ച ആത്മാവച്ചൻ രാമപുരം ഇടവകക്കാരനാണ്. 1923 ല്‍ അദ്ദേഹം വൈദികനായി. ഹരിജൻ ക്രൈസ്തവരുടെ ഉന്നമനത്തിനു അദ്ദേഹം നന്നായി യത്നിച്ചു. ഇദ്ദേഹം തേവർ പറമ്പില്‍ കുഞ്ഞാചാന്റെ സഹപാഠിയായിരുന്നു.
ആത്മാവച്ചൻ തന്റെ ആശ്രമത്തോട് ചുറ്റുമുള്ള ഭവനങ്ങള്‍ സന്ദർശിക്കുകയും സാധ്യമാകും വിധം സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. പാടത്ത് ചാഴി വിലക്കുന്നതിനും വീടുകളില്‍ പ്രാണി ശല്യം രുക്ഷമാകുമ്പോള്‍ അതിനെ ഇല്ലാതാകുന്നതിനും പ്രദേശവാസികള്‍ അച്ചനെ സമീപിച്ചിരുന്നു.
കാർഷിക വിളയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അച്ചനെ സമീപിക്കുന്നവർക്കു നിരാശനാകേണ്ടി വരില്ലായിരുന്നു. ഈ വിശ്വാസം അച്ചൻ ജീവിച്ചിരിക്കുമ്പോോള് തന്നെ നാട്ടിലുണ്ടായിരുന്നു. ‘എല്ലാം ദൈവ തിരുമനസ്സ് അതനുസരിച്ചു എല്ലാം നിറവേറി ‘ ഈ വാക്യമാണ് അദേഹത്തിന്റെ അധരങ്ങളില്‍ എപ്പോഴും ഉണ്ടായിരുന്നത്.
ഭക്ഷണത്തില്‍ ഏറെ മിതത്വം പാലിച്ചിരുന്ന അച്ചൻ നന്നേ ശോഷിച്ച വ്യക്തിയായിരുന്നു. തന്മുലമാണ് ആത്മാവ് അച്ചൻ എന്ന് പൊതു ജനം അദ്ദേഹത്തെ വിളിച്ചിരുന്നത്. ദീർഘസമയം ദൈവാലയത്തില്‍ ഇരിക്കുവാനും അവിടെ എത്തുന്ന ദൈവജനത്തെ കുമ്പസരിപ്പിക്കാനും തന്റെ ജീവിതത്തിന്റെ നല്ലൊരു സമയവും അദ്ദേഹം ചിലവഴിച്ചു.
‘പാപസങ്കീർത്തന വേദിയിലെ പ്രേഷിതൻ ‘ എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. തന്റെ 97ആം വയസ്സില്‍ നിര്യാതനായ ബ്രൂണോ കണിയാരകത്തച്ചൻ 2021 ഡിസംബർ 15 ന് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു.