പാറേച്ചാൽ ബൈപ്പാസിൽ പാലത്തിൽ നിന്നും ആറ്റിലേയ്ക്ക് കോഴിക്കടയിലെ മാലിന്യം തള്ളി; ആറ്റിൽ നിറഞ്ഞ് പപ്പും പൂടയും ഇറച്ചി അവശിഷ്ടങ്ങളും; പാലത്തിലും അവശിഷ്ടങ്ങൾ തള്ളി
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരഹൃദയത്തിൽ പാറേച്ചാൽ ബൈപ്പാസിൽ നിന്നും കോഴിക്കട മാലിന്യങ്ങൾ മീനച്ചിലാറ്റിലേയ്ക്കു തള്ളി. പാറേച്ചാൽ ബൈപ്പാസിലെ പാലത്തിൽ നിന്നുമാണ് മാലിന്യങ്ങൾ മീനച്ചിലാറ്റിലേയ്ക്കു തള്ളിയിരിക്കുന്നത്.
ഞായറാഴ്ച രാത്രിയിലാണ് പാറേച്ചാൽ ബൈപ്പാസിൽ നിന്നും പാലത്തിൽ നിന്നും മീനച്ചിലാറ്റിലേയ്ക്കു മാലിന്യങ്ങൾ തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറ് കണക്കിന് ആളുകളാണ് പാലത്തിലൂടെ ദിവസവും കടന്ന പോകുന്നത്. ഇതു വഴി കടന്നു പോകുന്നവർക്ക് അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നോക്കിയപ്പോഴാണ് പാലത്തിൽ നിന്നും തോട്ടിൽ മാലിന്യം തള്ളിയത് കണ്ടെത്തിയത്.
തുടർന്നു, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തോട്ടിൽ തള്ളിയ കോഴിക്കട മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ പാലത്തിലും കൂടിക്കിടക്കുന്നുണ്ട്.
ഇതും അതിരൂക്ഷമായ ദുർഗന്ധത്തിന് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.