play-sharp-fill
സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി വെറുപ്പായി, തോൽക്കുമെന്ന് മുഖ്യമന്ത്രിക്ക് തുടക്കത്തിലെ അറിയാം, അതാണ്‌ പേരിനു വന്നു പ്രചരണം നടത്തിയത്, യുഡിഎഫ് ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്ന് വി ഡി സതീശൻ; ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും, മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും കെ രാധാകൃഷ്ണൻ

സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി വെറുപ്പായി, തോൽക്കുമെന്ന് മുഖ്യമന്ത്രിക്ക് തുടക്കത്തിലെ അറിയാം, അതാണ്‌ പേരിനു വന്നു പ്രചരണം നടത്തിയത്, യുഡിഎഫ് ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്ന് വി ഡി സതീശൻ; ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും, മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും കെ രാധാകൃഷ്ണൻ

തൃശൂര്‍: മുഖ്യമന്ത്രിക്ക് പരാജയഭീതിയണെന്നും ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശൻ. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോൽക്കുമെന്ന്. അതാണ്‌ പേരിനു വന്നു പ്രചരണം നടത്തിയത്.

കാപട്യങ്ങളുടെ പാർട്ടിയാണ് സിപിഎമ്മെന്നും സതീശൻ പറഞ്ഞു. സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി, വെറുപ്പായെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി, വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തികൊണ്ടാണ് യുഡിഎഫും എൻഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തും. നെല്ലിന്റെ സംഭരണം പാളിയതടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

അതേസമയം, ചേലക്കരയിൽ എൽഡിഎഫിന് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. കള്ള പ്രചരണങ്ങൾ വിലപ്പോവില്ല. ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.