ബട്ടര്‍ചിക്കന്‍ കണ്ടുപിടിച്ചതാര്?; തീര്‍പ്പു കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി; ‘രുചിയേറിയ’ വാദം ഉടന്‍
സ്വന്തം ലേഖിക
ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും കണ്ടുപിടിച്ചത് ആരാണ്? വരുംദിവസങ്ങളില്‍ ‘രുചിയേറിയ’ വാദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ഡല്‍ഹി ഹൈക്കോടതി.
മോത്തി മഹല്‍, ദര്യഗഞ്ച് റെസ്റ്റോറന്റുകളാണ് കേസിലെ കക്ഷികള്‍. ‘ബട്ടര്‍ ചിക്കന്റെയും ദാല്‍ മഖാനിയുടെയും കണ്ടുപിടുത്തക്കാര്‍’ എന്ന ടാഗ്ലൈന്‍ ഉപയോഗിച്ചതിനെതിരേ മോത്തി മഹലിന്റെ ഉടമസ്ഥര്‍ ദര്യഗഞ്ച് റെസ്റ്റോറന്റിന്റെ ഉടമകള്‍ക്കെതിരെയാണ് കേസ് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും കണ്ടുപിടിച്ചത് തങ്ങളാണെന്ന് വര്‍ഷങ്ങളായി രണ്ട് റെസ്റ്റോറന്റ് ശൃംഖലകള്‍ അവകാശപ്പെടുന്നുണ്ട്. പരസ്യവാചകങ്ങളിലെല്ലാം ഇത് വ്യക്തവുമാണ്. ഇതിനിടെയാണ്
ഡല്‍ഹിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ റെസ്റ്ററന്റുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ദര്യഗഞ്ച് റെസ്റ്റോറന്റ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന പരാതിയുമായി മോത്തി മഹല്‍ രംഗത്തെത്തിയത്.
ജനുവരി 16 ന് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ മുമ്ബാകെ കേസ് പരിഗണിച്ചപ്പോള്‍ കോടതി സമന്‍സ് പുറപ്പെടുവിക്കുകയും ദര്യഗഞ്ച് റസ്റ്റോറന്റ് ഉടമകളോട് ഒരു മാസത്തിനുള്ളില്‍ രേഖാമൂലമുള്ള പ്രതികരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബട്ടര്‍ ചിക്കന്‍, ദാല്‍ മഖാനി എന്നീ വിഭവങ്ങള്‍ കൊണ്ടുവന്നത് തങ്ങളുടെ മുന്‍ഗാമിയാണെന്ന് മോത്തി മഹല്‍ ഉടമകള്‍ അവകാശപ്പെടുമ്ബോള്‍ ഈ വിഭവങ്ങള്‍ തയാറാക്കുന്ന പാചകരീതിയും ആശയവും കൊണ്ടുവന്നത് പരേതനായ കുന്ദന്‍ ലാല്‍ ജഗ്ഗിയാണെന്ന് ദര്യഗഞ്ച് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു.
തങ്ങളുടെ മുന്‍ഗാമിയായ ഗുജ്റാളാണ് തന്തൂരി ചിക്കന്‍ ഉണ്ടാക്കിയതെന്നും പിന്നീട് ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും വിവിധ പാചകപരീക്ഷണത്തിലൂടെ കണ്ടെത്തി വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും മോത്തി മഹല്‍ ഉമസ്ഥര്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്.
ദാല്‍ മഖാനി എന്ന വിഭവം കണ്ടെത്തയതിന്റെ ചരിത്രവും മോത്തിമഹല്‍ ഉടമകള്‍ കോടതിയെ അറിയിച്ചു. ആദ്യകാലങ്ങളില്‍, വിറ്റഴിക്കാതെ പോയ കോഴിയിറച്ചി റഫ്രിജറേഷനില്‍ സൂക്ഷിക്കാന്‍ കഴിയാറുണ്ടായിരുന്നില്ല. പാകം ചെയ്ത ചിക്കന്‍ ഉണങ്ങിപ്പോകുന്നതിനെ കുറിച്ച് ഗുജ്‌റാള്‍ ആശങ്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഉണങ്ങിപ്പോകുന്ന ചിക്കനെ വീണ്ടും രുചികരമായി ഭക്ഷിക്കാന്‍ ഒരു സോസ് കണ്ടുപിടിച്ചു. ആ കണ്ടുപിടുത്തമാണ് ‘മഖാനി’ അല്ലെങ്കില്‍ ബട്ടര്‍ സോസ് (തക്കാളി, വെണ്ണ, ക്രീം, ചില മസാലകള്‍ എന്നിവയുള്ള ഗ്രേവി) എന്നത്. അന്നത്തെ മഖാനിയുടെ ചേരുവകള്‍ക്കൊപ്പം പയര്‍ കൂടി
ഉള്‍പ്പെടുത്തിയതോടെ ദാല്‍ മഖാനി എന്ന വിഭവം ഉണ്ടായെന്നും മോത്തി മഹല്‍ ഉടമകള്‍ അവകാശപ്പെടുന്നു. കേസില്‍ ദര്യഗഞ്ച് ഉടമകളുടെ മറുപടി ലഭിച്ച ശേഷം ഉടന്‍ വാദം ആരംഭിക്കും.
മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥി, ചന്ദര്‍ എം ലാല്‍, അഭിഭാഷക ശ്രേയ സേത്തി എന്നിവര്‍ മോത്തി മഹലിന്റെ ഉടമകള്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് സിബല്‍, അഭിഭാഷകരായ പ്രവീണ്‍ ആനന്ദ്, ധ്രുവ് ആനന്ദ്, ഉദിത, രേവന്ത മാത്തൂര്‍, നിമ്രത് സിംഗ്, ഡി ഖന്ന എന്നിവര്‍ ദര്യഗഞ്ച് റസ്റ്റോറന്റ് ഉടമകള്‍ക്ക് വേണ്ടി ഹാജരായി.