play-sharp-fill
ബസ് സ്റ്റാൻഡിലെ പാർക്കിങ് പരിഷ്ക്കാരം ; ഒറ്റപ്പാലത്ത് സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ സമരം

ബസ് സ്റ്റാൻഡിലെ പാർക്കിങ് പരിഷ്ക്കാരം ; ഒറ്റപ്പാലത്ത് സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ സമരം

പാലക്കാട് :  ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡില്‍ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

അപകടങ്ങള്‍ കുറയ്ക്കാനായി ബസ് ബേകളില്‍ ബസുകള്‍ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നു.

ബസുകള്‍ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലകുറവുള്ള ബസ് സ്റ്റാൻഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം. അധികൃതർക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ പ്രതിഷേധമായി ഉടമകള്‍ ബസുകള്‍ പഴയ രീതിയില്‍ പാർക്കിംഗ് ചെയ്തു പ്രതിഷേധിക്കുകയായിരുന്നു. ഒറ്റപ്പാലം ബസ് സ്റ്റാൻഡില്‍ നിന്നുള്ള എല്ലാ സർവീസുകളും ഉടമകള്‍ താത്കാലികമായി നിർത്തിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group