play-sharp-fill
സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം;  കുമരകത്ത്  സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു; മർദ്ദനമേറ്റത് കോട്ടയം ചേര്‍ത്തല റൂട്ടില്‍ ഓടുന്ന വേമ്പനാട് ബസിന്റെ ഡ്രൈവര്‍ക്ക്

സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം; കുമരകത്ത് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു; മർദ്ദനമേറ്റത് കോട്ടയം ചേര്‍ത്തല റൂട്ടില്‍ ഓടുന്ന വേമ്പനാട് ബസിന്റെ ഡ്രൈവര്‍ക്ക്

സ്വന്തം ലേഖിക

കുമരകം: കുമരകത്ത് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു.

വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം.
കോട്ടയം ചേര്‍ത്തല റൂട്ടില്‍ ഓടുന്ന വേമ്പനാട് ബസിന്റെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അനില്‍ കുമാര്‍ (37) നാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ റുട്ടില്‍ ഓടുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ‘മോളൂട്ടി’ എന്ന ബസുമായുള്ള സമയക്രമത്തെച്ചൊല്ലി ഉടമയുടെ മക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

യാത്രക്കാരുമായി എത്തിയ ബസ് കുമരക്കം ചന്തകവലയിൽ വെച്ച് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബസിലെ ജീവനക്കാര്‍ പറഞ്ഞു.
ബസിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയും ബസുടമകൾ തമ്മിൽ നേരെത്തെയും പ്രശ്നങ്ങൾ ഉള്ളതായും പറയുന്നു.

പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.