play-sharp-fill
ബംഗളുരുവില്‍ നിന്ന് സർവീസ് നടത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിക്കടത്തെന്ന് രഹസ്യവിവരം ; പോലീസ് പരിശോധനയിൽ കൊല്ലത്ത് 100 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ബംഗളുരുവില്‍ നിന്ന് സർവീസ് നടത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിക്കടത്തെന്ന് രഹസ്യവിവരം ; പോലീസ് പരിശോധനയിൽ കൊല്ലത്ത് 100 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

കൊല്ലം നഗരത്തില്‍ 100 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്.

ബെംഗളൂരു – കൊല്ലം റൂട്ടില്‍ ഓടുന്ന കല്ലട ബസിലെ ഡ്രൈവറാണ് വിനീഷ്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവില്‍ നിന്നും യാത്രക്കാരുമായി ഇയാള്‍ പുറപ്പെട്ടത്. കൊല്ലത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബീച്ചിന് സമീപം ബസ് നിർത്തിയിട്ടു. തുടർന്ന് വിനീഷ് വീട്ടിലേക്ക് പോകാനിറങ്ങി. ഈ സമയത്താണ് പൊലീസ് സംഘം ഇയാളുടെ ബാഗ് പരിശോധിച്ചത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 100 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളുരുവില്‍ നിന്ന് സർവീസ് നടത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിക്കടത്ത് വ്യാപകമാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഏറെ നാളായി നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് കഴി‌ഞ്ഞ‌ ദിവസം വിനീഷിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നാല് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.