ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിക്കുന്നത് പതിവ്; വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ തെളിവ് സഹിതം ഡ്രൈവറെ പിടികൂടി

ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിക്കുന്നത് പതിവ്; വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ തെളിവ് സഹിതം ഡ്രൈവറെ പിടികൂടി

സ്വന്തം ലേഖകൻ

തൊടുപുഴ: ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈയോടെ പിടികൂടി.

കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട തൊടുപുഴ വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസിലെ ഡ്രൈവറായ സലാമിൻ്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലരയോടെ ബസില്‍ കയറിയ അസിസ്റ്റൻ്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൊബൈലില്‍ സംസാരിച്ച്‌ ബസോടിക്കുന്ന ദൃശ്യം പകര്‍ത്തി ഡ്രൈവറെ കൈയോടെ പിടികൂടുകയായിരുന്നു.

മങ്ങാട്ടുകവല മുതല്‍ വണ്ണപ്പുറം വരെ പതിവായി മൊബൈലില്‍ സംസാരിച്ചാണ് സലാം ബസ് ഓടിക്കുന്നതെന്ന് കാണിച്ച്‌ എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍ടിഒ പി എ നസീറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സലാം പിടിയിലായത്.