play-sharp-fill
ബസും കാറും തുടങ്ങി ട്രെയിനും ഹെലികോപ്റ്ററും വരെ;ഗതാഗത മന്ത്രിയാകാനൊരുങ്ങുന്ന കെ.ബി.ഗണേശ് കുമാറിന്റെ വീട്ടില്‍ നൂറുകണക്കിന് മിനിയേച്ചര്‍ വാഹനങ്ങള്‍.

ബസും കാറും തുടങ്ങി ട്രെയിനും ഹെലികോപ്റ്ററും വരെ;ഗതാഗത മന്ത്രിയാകാനൊരുങ്ങുന്ന കെ.ബി.ഗണേശ് കുമാറിന്റെ വീട്ടില്‍ നൂറുകണക്കിന് മിനിയേച്ചര്‍ വാഹനങ്ങള്‍.

സ്വന്തം ലേഖിക.

കൊല്ലം :കുട്ടിക്കാലം മുതല്‍ കളിപ്പാട്ട വണ്ടികളോട് ഗണേശിന് വലിയ കമ്പമാണ്. അച്ഛൻ ആര്‍.ബാലകൃഷ്ണ പിള്ള എം.പിയായിരിക്കെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോള്‍ അമ്മ വത്സല ബാലകൃഷ്ണൻ ഗണേശിന് സമ്മാനമായി വാങ്ങിക്കൊണ്ടുവന്ന ചെറിയ കാറുള്‍പ്പെടെ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.

 

പത്ത് വര്‍ഷം മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി വാങ്ങിയ മിനി ഹെലികോപ്ടര്‍ മെഥനോള്‍ ഒഴിച്ച്‌ പറപ്പിക്കാം. ഇതിന് റിമോട്ട് കണ്‍ട്രോളുണ്ട്. ഇതേ മോഡലില്‍ ഒരെണ്ണമുണ്ടായിരുന്നത് പറപ്പിക്കുന്നതിനിടെ തകര്‍ന്നു.അതുകൊണ്ട് ഇപ്പോഴുള്ളത് പറപ്പിക്കാൻ മനസുവരുന്നില്ലെന്ന് ഗണേശ് കുമാര്‍ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അമ്മ കിടന്ന മുറിയിലാണ് കളിക്കോപ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ടൈലിട്ട തറയിലാണ് റെയില്‍പാത. റിമോട്ട് അമര്‍ത്തിയാല്‍ കൂകിപ്പാഞ്ഞ് ട്രെയിനെത്തും. ലോറി, കെ.എസ്.ആര്‍.ടി.സി ബസ്, ട്രാക്ടര്‍, ജീപ്പ്, കപ്പല്‍, ബോട്ട്, ബുള്ളറ്റ്, വിവിധ കാറുകള്‍

 

 

ഗണേഷ് കുമാറിന്റെ പിതാവ് ആര്‍.ബാലകൃഷ്ണ പിള്ളയ്‌ക്ക് പേനകളോടായിരുന്നു കമ്പം . വിദേശ രാജ്യങ്ങളിലേതടക്കം പേനകളുടെ വലിയ ശേഖരമാണുള്ളത് . ഗണേശിനും പേന ശേഖരമുണ്ടെങ്കിലും കളിപ്പാട്ടങ്ങളോടാണ് കൂടുതൽ കമ്പം .

 

ഏത് നാട്ടില്‍ പോയാലും ഒരു കളിപ്പാട്ട വണ്ടി വാങ്ങും. സമ്മാനമായി കിട്ടിയവയും ധാരാളം. ഗണേശ് കുമാറിന്റെ നീല ക്വാളിസിന്റെ ചെറു പതിപ്പ് പത്തനാപുരം കുണ്ടറയം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും വെട്ടിക്കവലയുള്ള യുവാവും നിര്‍മ്മിച്ച്‌ സമ്മാനിച്ചിട്ടുണ്ട്.

 

കളിപ്പാട്ട വാഹനങ്ങള്‍ പണ്ടേ വലിയ ഹരമാണ്. ഒരിക്കല്‍ അമ്മ തന്ന ചുവന്ന ട്രാക്ടര്‍ മോഷണം പോയി. ഒരുപാടുനാള്‍ വലിയ സങ്കടമായിരുന്നു. അതേ പോലൊരെണ്ണം ജര്‍മ്മനിയില്‍ നിന്നു വന്ന സുഹൃത്ത് തന്നപ്പോഴാണ് സങ്കടം മാറിയത്. കളിപ്പാട്ട വാഹനങ്ങള്‍ കിട്ടിയാല്‍ അത് ഓടിച്ച്‌ കാണാതെ ഉറക്കം വരില്ല.