Spread the love

 

പാലക്കാട്: ചാലിശ്ശേരിയിൽ അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്ക്.

video
play-sharp-fill

ഇവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പട്ടാമ്പി – കറുകപുത്തൂർ – ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ചക്രങ്ങൾ വേ൪പ്പെട്ടു. റോഡരികിലെ വീടിന്‍റെ മതിലും ഗേറ്റും ഇടിച്ച് തകർത്തശേഷമാണ് ബസ് നിന്നത്. പട്ടാമ്പി – കറുകപുത്തൂർ – ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group