
തിരുവനന്തപുരം : നെയ്യാറ്റിൻകരയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്.
നെയ്യാറ്റിന്‍കര ജിഎച്ച്‌എസ്‌എസ് വിദ്യാര്‍ഥിനിയാണ്. ക്ലാസില്‍ സുഹൃത്തുക്കളില്ലെന്ന് മകള്‍ പറഞ്ഞിരുന്നതായി പ്രതിഭയുടെ അമ്മ പ്രീത പറഞ്ഞു. ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. അധ്യാപകർ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞത്.
സഹപാഠികള്‍ സംസാരിക്കുമെങ്കിലും സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാല്‍ സ്കൂളില്‍ പോകാൻ കഴിയില്ലെന്നും മകള്‍ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ക്ലാസ് വരെ നെല്ലിമൂട് സ്കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താല്‍പര്യ പ്രകാരമാണ് നെയ്യാറ്റിന്‍കര സ്കൂളില്‍ ചേര്‍ന്നതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍, പ്രതിഭയെ സ്കൂളില്‍ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു.







