അക്ഷരനഗരിയെ ക്രിസ്തുമസ് ലഹരിയിൽ ആറാടിക്കാൻ ക്രിസ്തുമസ് പാപ്പമാരെത്തുന്നു….. ഒന്നല്ല, രണ്ടല്ല, ആയിരത്തിഅഞ്ഞൂറിലധികം പാപ്പമാർ !!! ക്രിസ്തുമസ് പാപ്പാ വിളംബര യാത്ര “Boun-Natale Season-2” നാളെ നഗരവീഥികളിൽ വിസ്മയത്തിൽ ആറടിക്കും
കോട്ടയം : കാഴ്ചകളുടെ വൈവിധ്യം പേറി, സാഹോദര്യത്തിന്റെ സന്ദേശവുമായി , അക്ഷരനഗരിയെ ക്രിസ്തുമസ് ലഹരിയിൽ ആറാടിക്കാൻ ഇതാ പാപ്പമാരെത്തുന്നു… ക്രിസ്തുമസ് പാപ്പാ വിളംബര യാത്ര “Boun-Natale Season-2” നാളെ നഗരവീഥികളിൽ വർണ്ണ വിസ്മയം തൂകും. വൈകിട്ട് 4 മണിക്ക് കോട്ടയം പോലീസ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന വിളംബര യാത്ര ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് IPS ഫ്ലാഗ് ഓഫ് ചെയ്യും. 1500 -ൽ പരം ക്രിസ്തുമസ് പാപ്പാമാർ അണിനിരക്കുന്ന റാലി, കോട്ടയത്തെ തന്നെ ഏറ്റവും വലിയ ക്രിസ്തുമസ് പാപ്പ റാലി ആണ്. പോലീസ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങുന്ന റാലി തിരുനക്കര മൈതാനത്ത് അവസാനിക്കും.
കോട്ടയം നഗര സഭ, ജില്ലാ പഞ്ചായത്ത്, കോട്ടയം അതിരൂപത, മറ്റു ക്രൈസ്തവ രൂപതകൾ, കാരിത്താസ് ആശുപത്രി , കെ. ഇ. സ്കൂൾ മാന്നാനം, ദർശന സാംസ്‌കാരിക കേന്ദ്രം, കോട്ടയം സൈറ്റിസിന്സ് ക്ലബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ്, ഈ പാപ്പാ റാലി സംഘടിപ്പിക്കുന്നത്.