play-sharp-fill
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം ; പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു ;ഒടുവിൽ തിരുവനന്തപുരം ബുഹാരി ഹോട്ടലിനു പൂട്ടുവീണു ; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് നിർദേശം

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം ; പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു ;ഒടുവിൽ തിരുവനന്തപുരം ബുഹാരി ഹോട്ടലിനു പൂട്ടുവീണു ; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് നിർദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയതോടെയാണ് ഹോട്ടൽ പൂട്ടിയത്.

പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു.
പൊലീസെത്തി ഹോട്ടല്‍ അടപ്പിച്ചു.ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നു നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയത്.അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.