കേരളം കയ്യേറി ചുവപ്പു വരച്ച് കർണ്ണാടക; ബഫർ സോൺ അടയാളമിട്ടത് കണ്ണൂരിൽ; ജനം ആശങ്കയിൽ

കേരളം കയ്യേറി ചുവപ്പു വരച്ച് കർണ്ണാടക; ബഫർ സോൺ അടയാളമിട്ടത് കണ്ണൂരിൽ; ജനം ആശങ്കയിൽ

സ്വന്തം ലേഖകൻ
കണ്ണൂർ : കേരളത്തിൻ്റെ സ്ഥലത്ത് ബഫർസോണിൻ്റെ ഭാഗമായി അടയാളം രേഖപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ ആണ് അടയാളം ഇട്ടത് .കഴിഞ്ഞദിവസമാണ് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൻ്റെ സ്ഥലത്ത് ചുവപ്പുനിറത്തിൽ അടയാളം ഇട്ടത്.

വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കടന്നാണ് ഈ അടയാളം .പാലത്തുംകടവ്, കച്ചേരിക്കടവ്, മുടിക്കയം എന്നിവിടങ്ങളിൽ അടയാളം ഇട്ടിട്ടുണ്ട്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ കർണാടകയുടെ നീക്കത്തിൽ ആശങ്കയിലാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. അടയാളങ്ങൾ കരിയോയിൽ ഉപയോഗിച്ച് മായിച്ചു. പേരാവൂർ എംഎൽഎ സണ്ണിജോസഫ് കളക്ടർക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൻ്റെ ബഫർസോൺ ആക്കി മാറ്റി കേരളത്തിലെ സ്ഥലം കയറാനുള്ള ശ്രമമാണ് കർണാടകയുടെ നീക്കമെന്ന് ആരോപണം ഉയരുന്നുണ്ട്.

Tags :