play-sharp-fill

കേരളം കയ്യേറി ചുവപ്പു വരച്ച് കർണ്ണാടക; ബഫർ സോൺ അടയാളമിട്ടത് കണ്ണൂരിൽ; ജനം ആശങ്കയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : കേരളത്തിൻ്റെ സ്ഥലത്ത് ബഫർസോണിൻ്റെ ഭാഗമായി അടയാളം രേഖപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ ആണ് അടയാളം ഇട്ടത് .കഴിഞ്ഞദിവസമാണ് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൻ്റെ സ്ഥലത്ത് ചുവപ്പുനിറത്തിൽ അടയാളം ഇട്ടത്. വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കടന്നാണ് ഈ അടയാളം .പാലത്തുംകടവ്, കച്ചേരിക്കടവ്, മുടിക്കയം എന്നിവിടങ്ങളിൽ അടയാളം ഇട്ടിട്ടുണ്ട്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ കർണാടകയുടെ നീക്കത്തിൽ ആശങ്കയിലാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. അടയാളങ്ങൾ കരിയോയിൽ ഉപയോഗിച്ച് മായിച്ചു. പേരാവൂർ എംഎൽഎ സണ്ണിജോസഫ് കളക്ടർക്കും […]