play-sharp-fill
നാട്ടകം സുരേഷിനെ മാതൃകയാക്കണം; ബഫർസോൺ വിരുദ്ധ കർഷക സമരം ഇനി കെപിസിസി നേതൃത്വത്തിൽ; എയ്ഞ്ചൽ വാലിയിൽ ഉപവാസം  ജനുവരി 27ന്

നാട്ടകം സുരേഷിനെ മാതൃകയാക്കണം; ബഫർസോൺ വിരുദ്ധ കർഷക സമരം ഇനി കെപിസിസി നേതൃത്വത്തിൽ; എയ്ഞ്ചൽ വാലിയിൽ ഉപവാസം ജനുവരി 27ന്

സ്വന്തം ലേഖിക

എരുമേലി: ബഫർസോൺ വിരുദ്ധ കർഷക സമരങ്ങൾ കെപിസിസി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സമരം 27ന് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ എയ്ഞ്ചൽ വാലിയിൽ നടക്കും.

ഉപവാസ സമരത്തിൽ കെ. മുരളീധരൻ എംപി, സാമൂഹിക പ്രവർത്തക ദയാ ബായി തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ കേസ് നേരിടുന്ന 70 കർഷ കർക്കൊപ്പമാണ് ഉപവാസം. വനം വകുപ്പ് ഫീൽഡ് ഡയറ ക്ടർ ഓഫിസിലേക്ക് ഡിസിസി നടത്താനിരുന്ന മാർച്ച് കെപിസിസി ഏറ്റെടുത്തു.

കേരളത്തിലെ എല്ലാ വനം വകുപ്പ് ഓഫിസിലേക്കും മാർച്ച് നടത്തും. ബഫർ സോൺ വിരുദ്ധ മാർച്ചിന്റെ പേരിൽ പൊലീസ് കേസെടുത്തതിൽ പ്രതി ഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കുള്ള മാർച്ചും കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു.

സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട് കുറ്റികൾ പിഴുതെറിയാൻ കെ.പി.സി.സി നിർദ്ദേശിച്ചതിന്റെ പിറ്റേന്ന് ഡിസി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മാടപ്പള്ളിയിൽ കുറ്റികൾ പിഴുതെറിഞ്ഞ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി

പിന്നീടാണ് കേരളം മുഴുവൻ കോൺഗ്രസും യു.ഡി.എഫും ഈ സമരം ഏറ്റെടുത്തത്, ബഫർസോൺ വിരുദ്ധസമരത്തിൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാൻ നാട്ടകം-സുരേഷിന് കഴിഞ്ഞു. ബഫർ സോൺ സമരം വിജയത്തിലെത്തുമെന്നതിന്റെ തെളിവാണിത്.ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ സുരേഷ് മറ്റു ഡിസിസി പ്രസിഡന്റുമാർക്ക് മാതൃകയാണെന്നും കെ. സുധാകരൻ പറഞ്ഞു.