play-sharp-fill
ലോക സമാധാനത്തിനായി ബജറ്റിൽ  വകയിരുത്തിയത് രണ്ട് കോടി; വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലെന്ന് പൊലീസ്; പിണറായി സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ആഘോഷമാക്കി ട്രോളന്മാർ

ലോക സമാധാനത്തിനായി ബജറ്റിൽ വകയിരുത്തിയത് രണ്ട് കോടി; വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലെന്ന് പൊലീസ്; പിണറായി സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ആഘോഷമാക്കി ട്രോളന്മാർ

സ്വന്തം ലേഖിക

തിരുവനന്തപുരം: ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം ഇടത്പക്ഷ സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിൽ
ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില തുക വകയിരുത്തലുകള്‍ ഇത്തവണയുണ്ടായിരുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോകസമാധാനത്തിനായി കേരളം രണ്ട് കോടി രൂപ വകമാറ്റിയത്. ബജറ്റവതരണത്തിന് മുമ്പ് കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിതിന് പിന്നാലെയായിരുന്നു സമാധാനത്തിനായി രണ്ട് കോടി നീക്കിവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കണ്ട കാലമെല്ലാമുണ്ടായിട്ടും ഇത്രയേറെ രാഷ്ട്രീയ കൊലപാതകം നടന്ന നാടായിട്ടും കേരളത്തിലെ ഇടത്പക്ഷ ഭരണകൂടത്തിന് ലോക സമാധാനത്തിനായി രണ്ട് കോടി രൂപ മാറ്റിവച്ചല്ലോയെന്നാണ് ട്രോളന്മാര്‍ പറയുന്നത്. അതിനിടെയാണ് വാഹനത്തില്‍ പെട്രോളടിക്കാന്‍ പണമില്ലെന്നും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് പണം നല്‍കാതെ പെട്രോളടിക്കാനും കേരളാ പൊലീസ് തീരുമാനിച്ചത്.

അതിനിടെയാണ് അപ്രതീക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി യുവാവ് വിവാഹത്തിന് തൊട്ട് മുമ്പ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത വന്നത്.

ഇതോടെ സമാധാനത്തിനുള്ള ആ രണ്ട് കോടി വകമാറ്റിയത് ആഘോഷമാക്കുകയാണ് ട്രോളന്മാര്‍.