പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു; അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്കുള്ള വികസന നയമാണ് മുന്നോട്ട് വയ്ക്കുന്നത്;  പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു; അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്കുള്ള വികസന നയമാണ് മുന്നോട്ട് വയ്ക്കുന്നത്; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് . പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

വാക്സിൻ നിർമ്മാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരന്മാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. കൗമാരക്കാരുടെ വാക്സിനേഷനും സമയബന്ധിതമായി നടത്തി. കൊവിഡ് വെല്ലുവിളികൾ പെട്ടെന്ന് അവസാനിക്കില്ല. കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി.

അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. 6 കോടി ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു. 44 കോടി ജനങ്ങൾ ബാങ്കിംഗ് ശൃംഖലയിലുണ്ട്. കാർഷിക മേഖലയിൽ മികച്ച ഉത്പാദനം കൈവരിക്കാനായി. വഴിയോര കച്ചവടക്കാരെ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി. നദീസംയോജന പദ്ധതികൾ തുടരും. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിന് പ്രാമുഖ്യം നൽകി. എട്ട് വാക്സിനുകൾക്ക് അനുമതി നൽകി. ഫാർമ മേഖലയിൽ വൻ മാറ്റം കൊണ്ടുവരും. ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാർച്ച് വരെ നീട്ടി എന്നും അദ്ദേഹം പറഞ്ഞു.

പാർലമെൻ്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിൻ്റെ സഹായം വേണം. വാക്സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചേക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത്.