ഇത് വീട്ടുകാരെ നന്നായിട്ട് അറിയാവുന്നവർ?; കോട്ടയം അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു; മോഷണം നടന്നത് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി!!
സ്വന്തം ലേഖകൻ
കോട്ടയം: അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ കള്ളൻ ഒരു ലക്ഷത്തോളം രൂപയുടെ സ്വർണവും പണവും കൊണ്ടുപോയി. അയർക്കുന്നം,കടവിൽ പുരയിൽ, ജോണിയുടെ വീട്ടിലായിരുന്നു മോഷണം.
രാവിലെ 6.30 യോടെയാണ് മോഷണം നടന്നത് എന്നാണ് അനുമാനം. വീട്ടുകാർ ഈ സമയം പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രണ്ടര പവൻ സ്വർണ്ണവും, ഇരുപതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർകുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനെ കുറിച്ച് നല്ല ധാരണയുള്ള മോഷ്ടാക്കളാരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് അനുമാനം.
Third Eye News Live
0