കോട്ടയം കളക്‌ടറേറ്റിനു സമീപം ബസില്‍ തട്ടിയ ഓട്ടോറിക്ഷ മറിഞ്ഞു; പൊലീസെത്തി മറിഞ്ഞു കിടന്ന ഓട്ടോറിക്ഷ നിവര്‍ത്തിയതോടെ ഓട്ടോയുമായി കടന്നുകളയാന്‍ ഡ്രൈവറുടെ ശ്രമം; ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കളക്‌ടറേറ്റിനു സമീപം ബസില്‍ തട്ടിയ ഓട്ടോറിക്ഷ മറിഞ്ഞു. പൊലീസെത്തി മറിഞ്ഞു കിടന്ന ഓട്ടോറിക്ഷ നിവര്‍ത്തിയതോടെ ഓട്ടോറിക്ഷയുമായി കടന്നുകളയാന്‍ ഡ്രൈവര്‍ ശ്രമിച്ചു.
ഇതോടെ ഓട്ടോറിക്ഷ വീണ്ടും മറിഞ്ഞു. കളക്‌ടറേറ് ജംഗ്ഷനിലെ പമ്പിനു സമീപത്തു വെച്ചാണ് എതിരേവന്ന ബസില്‍ ഓട്ടോറിക്ഷ തട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം കണ്ട് ഓടിക്കൂടിയവരും, പമ്പ് ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ചേര്‍ന്ന് ഓട്ടോറിക്ഷ നിവര്‍ത്തിയതും ഓട്ടോഡ്രൈവര്‍ ഓട്ടോയുമായി കടന്ന് കളയാൻ ശ്രമിച്ചു.
ഇതോടെ ഓട്ടോ വീണ്ടും മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു
Third Eye News Live
0