play-sharp-fill
ദേശീയ, സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം; ബില്ല്യന്റ് വിക്ടറി ഡേ-മെഡി റൂബി ഫിയസ്റ്റ 2023 ജൂലൈ എട്ടിന്

ദേശീയ, സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം; ബില്ല്യന്റ് വിക്ടറി ഡേ-മെഡി റൂബി ഫിയസ്റ്റ 2023 ജൂലൈ എട്ടിന്

സ്വന്തം ലേഖിക

കോട്ടയം: ദേശീയ, സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുവാനായി ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ബില്ല്യന്റ് വിക്ടറി ഡേ ” ജൂലൈ 8 തീയതിയിൽ നടത്തുന്നു.

2023 നീറ്റ് പ്രവേശന പരീക്ഷയിൽ മികച്ച റാങ്കുകൾ കാരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുവാൻ ജൂലൈ 8 നു “ മെഡിറൂബി ഫിയസ്റ്റ 2023″ എന്ന പേരിൽ തിരുവല്ല വിജയ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് അനുമോദന സമ്മേളനം നടത്തും. പ്രസ്തുത ചടങ്ങിൽ നീറ്റ് പ്രവേശന പരീക്ഷ യിലെ ആദ്യ റാങ്കുകൾ നേടിയ 1862 കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ 5500 ൽ അധികം ആളുകൾ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നീറ്റ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ സ്നേഹ ഉപഹാരമായി ക്യാഷ് അവാർഡും, ഗോൾഡ് മെഡലും സമ്മാനിക്കും. നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്യ ആർ. എ സിന് 10 ലക്ഷം രൂപയും ഗോൾഡ് മെഡലും 2-ാം റാങ്ക് നേടിയ ജേക്കബ് ബിവിൻ 5 ലക്ഷം രൂപയും ഗോൾഡ് മെഡലും 3,4 റാങ്കുകൾ കരസ്ഥമാക്കിയ എം. എസ്. ശ്രീഹരി, നിതീഷ് പി. എന്നിവർക്ക് 4 ലക്ഷം രൂപയും ഗോൾഡ് മെഡലും 5-ാം സ്ഥാനം കരസ്ഥമാക്കിയ അസ്ന ഷെറിന് 3 ലക്ഷം രൂപയും ഗോൾഡ് മെഡലും 7, 8, 9, 10 സ്ഥാനങ്ങൾ നേടിയ ലിനു ജോൺസൺ, സമാഹ് മുബാറക്ക്, ഗൗരി ബി, ഷാരോൺ മാത്യു എന്നിവർക്ക് രണ്ടു ലക്ഷം “രൂപയും ഗോൾഡ് മെഡലും ഉൾപ്പടെ 380-ൽ പരം ഗോൾഡ് മെഡലുകളും 89-ൽ അധികം ക്യാഷ് അവാർഡുകളും ഉൾപ്പടെ 1 കോടി രൂപയിലധികം ബില്ല്യന്റിന്റെ സ്നേഹോപകാരങ്ങൾ ചടങ്ങിൽ സമ്മാനിക്കുന്നു.

ജൂലൈ 8നു രാവിലെ 9 മണിക്ക് സീറോ മലങ്കര കത്തോലിക്ക മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയുടെ അനുഗ്രഹ പ്രഭാഷണത്തിലൂടെ ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ്ജ്, വി. എൻ വാസവൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, എം.ആർ. അജിത്കുമാർ ഐ.പി.എസ്, എം.പിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, എം.എൽ.എ മാരായ മാണി സി കാപ്പൻ, ജോബ് മൈക്കിൾ എന്നിവരും ദിവ്യ എസ്.അയ്യർ ഐ.എ.എസ്, അരുൺ എസ് നായർ ഐ.എ.എസ്., ജോസി മാത്യു ഐ.ആർ.എസ്, ജ്യോതിസ് മോഹൻ ഐ.ആർ.എസ്, ജോർജ്ജ്കുട്ടി അഗസ്റ്റി, രഞ്ജിത് മീനാഭവൻ, രാജൻ മുണ്ടമറ്റം, ഷീബാറാണി, Fr. ജിൽസൺ ജോസഫ്, സ്കറിയ എതിരേറ്റ്, ചലച്ചിത്രതാരം കുമാരി, ദർശന എസ്. നായർ തുടങ്ങിയവർ സംസാരിക്കുയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.

40 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള പാലാ ബില്ല്യന്റ് സ്റ്റഡി സെന്റർ കേരളത്തിലും അഖിലേന്ത്യാ അടിസ്ഥാനത്തിലും മെഡിക്കൽ പ്രവേശന പരീക്ഷയിൽ തുടർച്ചയായി റാങ്ക് പ്രകടനം മെച്ചപ്പെടുത്തികൊണ്ട് മുന്നേറുന്നു. ഈ വർഷം നീറ്റ് 2023- ൽ ആര്യ ആർ. എസ്. ദേശീയ തലത്തിൽ 23-ഉം പെൺകുട്ടികളുടെ വിഭാഗത്തിൽ 3-ഉം റാങ്ക് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കൂടാതെ 700-ലധികം നീറ്റ് സ്കോർ നേടിയ 10 വിദ്യാർത്ഥികളും 680ൽ കൂടുതൽ നീറ്റ് സ്കോർ നേടിയ 110 വിദ്യാർത്ഥികളും 650 ൽ കൂടുതൽ നീറ്റ് സ്കോർ നേടിയ 1652 വിദ്യാർത്ഥികൾ ഉൾപ്പെടെ 1800-ലധികം വിദ്യാർത്ഥികൾ നീറ്റ് സ്കോർ 600 ന് മുകളിൽ നേടി മിന്നും താരങ്ങളായി.