‘സ്മാര്‍ട്ട് ബെംഗളൂരു വധു ; ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ വധു മുഹൂര്‍ത്ത സമയത്ത് വിവാഹ വേദിയിലെത്താന്‍ കാറുപേക്ഷിച്ച് മെട്രോയില്‍

‘സ്മാര്‍ട്ട് ബെംഗളൂരു വധു ; ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ വധു മുഹൂര്‍ത്ത സമയത്ത് വിവാഹ വേദിയിലെത്താന്‍ കാറുപേക്ഷിച്ച് മെട്രോയില്‍

സ്വന്തം ലേഖകൻ

സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വിവാഹവീഡിയോകളും വൈറൽ ആകാറുണ്ട്. ഒട്ടകപ്പുറത്ത് കയറി വിവാഹവേദിയിലെത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കിയ വരനെ കുറിച്ചുള്ള വാര്‍ത്ത കുറച്ച് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ വിവാഹത്തിന് വരന്‍ നൂപുര്‍ വേദിയിലെത്തിയത് വീട്ടില്‍ നിന്ന് ജോഗ് ചെയ്താണ്. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ മെട്രോയില്‍ കയറി വധു വിവാഹവേദിയിലെത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. എന്നാല്‍ ഇത് വ്യത്യസ്തതയ്ക്ക് വേണ്ടിയായിരുന്നില്ല. ബെംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ട് മുഹൂര്‍ത്ത സമയത്ത് വേദിയിലെത്താന്‍ വേണ്ടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരിയും ആഭരണങ്ങളുമണിഞ്ഞ് വിവാഹ വേഷത്തിലാണ്‌ വധു മെട്രോയില്‍ സഞ്ചരിച്ചത്. കാറില്‍ വിവാഹവേദിയിലേക്ക് പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കില്‍ പെട്ടു. ഇതോട വധു കാറില്‍ നിന്നിറങ്ങി വീട്ടുകാര്‍ക്കൊപ്പം മെട്രോയില്‍ കയറുകയായിരുന്നു.

‘ഫോറെവര്‍ ബെംഗളൂരു’ എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സ്മാര്‍ട്ട് ബെംഗളൂരു വധു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ വധു മുഹൂര്‍ത്ത സമയത്ത് വിവാഹവേദിയിലെത്താന്‍ കാറുപേക്ഷിച്ച് മെട്രോയില്‍ കയറുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് വധുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ബെംഗളൂരു പോലുള്ള ഒരു നഗരത്തില്‍ എല്ലാവര്‍ക്കും പരീക്ഷിക്കാവുന്ന ഒരു കാര്യമാണ് ഇതെന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയ എങ്ങനെ സിംപിളാവാം എന്ന് കാണിച്ചുതന്ന വധു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.