play-sharp-fill
നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

സ്വന്തം ലേഖകൻ

നെന്മാറ: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ (19) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇന്‍സ്പെക്ടര്‍ എ.ദീപകുമാര്‍ പറഞ്ഞു.

ഇതിനു മുന്‍പും രണ്ടു തവണ സുവര്‍ണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവര്‍ണ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
തൂങ്ങിമരിച്ചതാണെന്നും ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ – സിന്ധു ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു സുവര്‍ണ. സുകന്യ, സുബിന്‍ എന്നിവരാണ് സഹോദരങ്ങള്‍.