play-sharp-fill
വിവാഹദിവസം രാവിലെ  നവവധു തൂങ്ങി മരിച്ചു; 30കാരി കെട്ടിത്തൂങ്ങിയത് കുളിച്ച് വരാമെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ച ശേഷം; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മേഘയുടെ മരണം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി വിവാഹം നടക്കാനിരിക്കെ

വിവാഹദിവസം രാവിലെ നവവധു തൂങ്ങി മരിച്ചു; 30കാരി കെട്ടിത്തൂങ്ങിയത് കുളിച്ച് വരാമെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ച ശേഷം; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മേഘയുടെ മരണം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി വിവാഹം നടക്കാനിരിക്കെ

സ്വന്തം ലേഖിക

കോഴിക്കോട്: വിവാഹദിവസം രാവിലെ ജീവനൊടുക്കി നവവധു.


കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) കിടപ്പു മുറിയില്‍ കയറി തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാവിലെ മുറിയില്‍ കയറി വാതിലടച്ച യുവതി കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വധൂഗൃഹത്തിലാണ് സംഭവം നടന്നത്.

വിവാഹത്തിനായി മണ്ഡപം അടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍, കുളിച്ചു വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ചു.

കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരന്‍: ആകാശ്.