play-sharp-fill
സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടു; കോട്ടയം ആനിക്കാട് വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടു; കോട്ടയം ആനിക്കാട് വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കോട്ടയം : സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.

കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസാണ് വിജിലന്‍സിന്റെ പിടിയിലായത്. 15000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.

കോട്ടയം വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആനിക്കാട് സ്വദേശി പട്ടയഭൂമിയുടെ പോക്കുവരവ് ചെയ്യാനുള്ള ആവശ്യത്തിനായി വില്ലേജ് ഓഫീസറെ സമീപിച്ചത്. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ ഒന്നരമാസത്തോളമായി വില്ലേജ് ഓഫിസര്‍ നടപടി വൈകിപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷമാണ് 15000 രൂപ തന്നാല്‍ പോക്കുവരവിന്റെ കാര്യം ശരിയാക്കി തരാമെന്ന് ജേക്കബ് തോമസ് പറഞ്ഞത്. അപേക്ഷകന്‍ ആദ്യം ഗഡുക്കളായി നല്‍കി. എന്നാല്‍ ബാക്കിയുള്ള പണം മുഴുവനായി കിട്ടണമെന്ന് പറഞ്ഞതോടെ അപേക്ഷകന്‍ പരാതിയുമായി വിജിലന്‍സ് എസ്പിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിജിലന്‍സ് പിടികൂടിയത്.