പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് പുതിയ പഠനം
സ്വന്തം ലേഖകൻ
അമിതവണ്ണം കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ഇപ്പോഴിതാ പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗലവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
അത്താഴത്തിന് ശേഷം ദീര്‍ഘമായ ഇടവേളയ്ക്കൊടുവിലാണ് നമ്മള് പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം. ജേര്‍ണല്‍ ഓഫ് സയന്‍സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതവണ്ണമുണ്ടായിരുന്ന 18 മുതല്‍ 30 വയസുവരെ പ്രായമായ സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പ്രോട്ടീനും അത്രതന്നെ കലോറിയുള്ള കാര്‍ബോഹൈഡ്രേറ്റും സമ്പന്നമായ പ്രാതല്‍ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാഗ്രതാ കൈവരിക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ഭക്ഷണം കഴിക്കുമ്പോൾ സംതൃപ്തി ലഭിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം പ്രാതൽ ഒഴിവാക്കിയാൽ ശരീരഭാരം കൂടാനും പ്രമേഹം, ഡിമെൻഷ്യ, മൈഗ്രേൻ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.