കൊച്ചിയിൽ തീ പിടുത്തത്തിനുശേഷമുളള ആദ്യ മഴയെ ജനങ്ങൾ സൂക്ഷിക്കണം; ഡയോക്സിൻ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളില്‍ എത്താന്‍ സാധ്യത; മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരത്തെ പുക അണഞ്ഞു തുടങ്ങുകയും
കൊച്ചിയിൽ വായുനില മെച്ചപ്പെടുകയും ചെയ്തെങ്കിലും കൊച്ചി നിവാസികള്‍ ഇനിയും ഏറെക്കാലം സൂക്ഷിക്കണമെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ മുന്നറിയിപ്പ്.
വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയര്‍ പി കെ ബാബുരാജൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവര്‍ ശ്രദ്ധിക്കണം, ഡയോക്സിന്‍ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്സിന്‍ അളവ് കൂടിയ അളവിലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു.
തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിന്‍ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇവിടം പ്രവര്‍ത്തിച്ചിരുന്നുന്നത്.
മാലിന്യ സംസ്കാരണ പ്ലാന്‍റെന്ന് ബ്രഹ്മപുരത്തെ വിളിക്കാനാകില്ല. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ മുന്നറിയിപ്പുകള്‍ കോര്‍പറേഷന്‍ പല തവണ അവഗണിച്ചു. ഈ നിലയിലാണെങ്കില്‍ ബ്രഹ്മപുരത്ത് ഇനിയും തീപിടിക്കാന്‍ സാധ്യതയെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വിശദമാക്കി.