ബ്രഹ്മപുരം തീപിടിത്തം; വിദ്യാലയങ്ങള്‍ക്ക് നാളെ അവധി; പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല; ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായെന്ന് ജില്ലാ കളക്ടര്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പുക രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ രേണുരാജ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി ബാധകം.

അതേസമയം പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.