video
play-sharp-fill
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ; പ്രഭാതഭക്ഷണം കരുതലോടെ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം!

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ; പ്രഭാതഭക്ഷണം കരുതലോടെ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം!

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ എപ്പോഴും പോഷക​ങ്ങൾ നിറഞ്ഞ ഭക്ഷണം ബ്രേക്ക്ഫാസ്റ്റിൽ‌ ഉൾപ്പെടുത്തുക. പ്രാതലിൽ അനാരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് . ഹൃദ്രോഗത്തിനുള്ള പ്രധാന അപകടമാണ്.

ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രഭാതഭക്ഷണം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രാതൽ കഴിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു.

ഭക്ഷണം ഒഴിവാക്കുന്നത് മുതൽ തെറ്റായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ കൊളസ്ട്രോൾ അളവ്  വർദ്ധിപ്പിക്കും. പ്രഭാതഭക്ഷണത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇത് നല്ലശീലമല്ലെന്ന് വിദ​ഗ്ധർ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് ഇടയാക്കും. കാരണം ഇത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള  സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ക്രമേണ ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത
വർദ്ധിപ്പിക്കും. പകരം, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സമീകൃത പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുക.

പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ ഏറെ രുചികരവുമാണ്. അവയിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഈ ചേരുവകൾ ട്രൈഗ്ലിസറൈഡുകളുടെ വർദ്ധനവിന് കാരണമാകും. പ്രാതലിൽ ധാന്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

സോസേജുകൾ,  ഫിഷ് ഫ്രൈ എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.  അവയിൽ പൂരിത കൊഴുപ്പും സോഡിയവും കൂടുതലാണ്. ഇവ പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയത്തെ അപകടത്തിലാക്കുകയും ചെയ്യും. പകരം, വേവിച്ച മുട്ട അല്ലെങ്കിൽ ഗ്രിൽ ചെയ്ത ചിക്കൻ പോലുള്ളവ ഉൾപ്പെടുത്തുക.

റൊട്ടി, പാസ്ത എന്നിവ പ്രാതലിൽ ഉൾപ്പെടുത്തരുത്. അവയിലെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഇൻസുലിൻ സ്പൈക്കുകൾക്ക് കാരണമാകും.

ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും അമിതമായി കഴിച്ചാൽ ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. വിവിധ നട്സുകൾ, വിത്തുകൾ, അല്ലെങ്കിൽ പഴങ്ങൾ എന്നിവ ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്തുക.

കൊളസ്‌ട്രോൾ കുറയ്ക്കാൻ നാരുകൾ അത്യന്താപേക്ഷിതമാണ്.  പ്രഭാതഭക്ഷണത്തിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുതക. ഓട്‌സ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസവും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.