60 മില്ലി സോഡ ചേർത്ത് മൂന്നു നേരം..! സർക്കാർ പറഞ്ഞപ്പോൾ എം.സി വി.എസ്.ഒ.പിയ്ക്കു കുറിപ്പടിയെഴുതിയ ഡോക്ടറുടെ കുറ്റസമ്മതം പുറത്ത്..! എന്റെ കുറിപ്പടി അങ്ങനെയല്ല..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യപാനികൾക്കു ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാമെന്ന സർക്കാർ തീരുമാനം പുറത്തു വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായി മാറിയിരുന്നു. 60 മില്ലി എം.സി വി.എസ് ഒപി സോഡ ചേർത്ത് മൂന്നു ദിവസം നൽകാമെന്നതായിരുന്നു കുറിപ്പടി. വൈകുന്നേരങ്ങളിൽ റോസ്റ്റ് ചെയ്ത പീനട്ടിനൊപ്പം ഇത് നൽകണമെന്നും കുറിപ്പടിയിൽ പ്രത്യേകം ചേർത്തിരുന്നു.
സംഭവം കൺട്രോളില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ, കുറിപ്പടി വ്യാജമാണോ സത്യമാണോ എന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു. എക്‌സൈസ് വകുപ്പ് വിഷയത്തിൽ തീരുമാനം എടുക്കും മുൻപ് തന്നെ ഏത് ഡോക്ടറാണ് ഇത്തരത്തിൽ കുറിപ്പടിയെഴുതി നൽകാൻ തുടങ്ങിയതെന്നതായിരുന്നു പ്രധാന അന്വേഷണം. ഇത് കൂടാതെ ഡോക്ടറുടെ നിർദേശം അനുസരിച്ച് മദ്യം എവിടെ ലഭിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൊടുമ്പിരിക്കൊണ്ട ചർച്ചയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു വിഭാഗം ആകട്ടെ ഇതിനുള്ളിലെ തമാശയെടുക്കാതെ വിഷയത്തെ ഗൗരവമായി തന്നെ സമീപിച്ചു. ഇത്തരത്തിൽ മദ്യം നൽകുന്ന ഡോക്ടർക്കെതിരെ നിയമനടപടി തന്നെ സ്വീകരിക്കണമെന്നതായിരുന്നു നിർദേശം. എന്നാൽ, പലരും വിഷയം എന്താണ് എന്നു മനസിലാക്കുക പോലും ചെയ്യാതെ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് മദ്യം എഴുതി എന്നു പറയുന്ന ഇതേ ഡോക്ടറുടെ തന്നെ ലെറ്റർ പാഡിലെ വിശദീകരണ കുറിപ്പ് പുറത്തിറങ്ങിയത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ഇന്നലെ എന്റേതായി ഒരു മെസേജ് പ്രചരിക്കുന്നുണ്ട്. വെറുതെ വീട്ടിലിരുന്നപ്പോൾ ഒരു തമാശയ്ക്കുവേണ്ടി മാത്രം എന്റെ പഴയ ഒരു ലെറ്റർപാഡിൽ എഴുതി വളരെ അടുത്ത മൂന്നു സുഹൃത്തുക്കൾക്കു വാട്‌സ്അപ്പിൽ അയക്കുകയും ചെയ്തിട്ടുള്ളതാണ്. ഞാൻ അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സത്യത്തിൽ അങ്ങനെ ഒരു രോഗി എന്റെ അടുത്ത് എത്തുകയോ, അങ്ങിനെ ഒരു കുറിപ്പടി ഞാൻ നൽകുകയോ ചെയ്തിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ ആരോ അത് വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യുകയുണ്ടായി. എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നു.