play-sharp-fill
കൊറോണക്കാലത്ത് സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാക്ക് പാഴായി: ഇ.എം.ഐ അടയ്ക്കാനുള്ള സന്ദേശങ്ങൾ ഉപഭോക്താക്കളുടെ ഫോണിലേയ്ക്കയച്ച് ബാങ്കുകളുടെ മുന്നറിയിപ്പ്; പട്ടിണിക്കാലത്ത് ഇനി നാട്ടാർക്ക് ഇ.എം.ഐ ടെൻഷനും

കൊറോണക്കാലത്ത് സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാക്ക് പാഴായി: ഇ.എം.ഐ അടയ്ക്കാനുള്ള സന്ദേശങ്ങൾ ഉപഭോക്താക്കളുടെ ഫോണിലേയ്ക്കയച്ച് ബാങ്കുകളുടെ മുന്നറിയിപ്പ്; പട്ടിണിക്കാലത്ത് ഇനി നാട്ടാർക്ക് ഇ.എം.ഐ ടെൻഷനും

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണക്കാലത്ത് വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതായുള്ള സർക്കാരിന്റെ വാക്ക് പാഴായി. റിസർവ് ബാങ്കിന്റെ മോറട്ടോറിയം പ്രഖ്യാപനത്തിനു പിന്നാലെ ഉപഭോക്താക്കൾക്ക് ഇ.എം.ഐ അടയ്ക്കണമെന്ന സന്ദേശം അയച്ചാണ് ഇപ്പോൾ ബാങ്കുകൾ ഭീഷണി മുഴക്കുന്നത്. മാസാവസാനം ആയതോടെ അടുത്ത മാസത്തെ ഇ.എം.ഐയുടെ സന്ദേശമാണ് ബാങ്കുകൾ ഉപഭോക്താക്കളുടെ ഫോണിലേയ്ക്ക് അയക്കുന്നത്. മാധ്യമങ്ങളിലുടെ മാത്രം മൊറട്ടോറിയത്തെപ്പറ്റി അറിവുള്ള സാധാരണക്കാരുടെ നെഞ്ചിൽ തീ കോരിയിടുന്നതാണ് ഇപ്പോൾ ഫോണിൽ എത്തുന്ന സന്ദേശം.


കഴിഞ്ഞ ദിവസമാണ് കൊറോണയുടെ പശ്ചാത്തലത്തിൽ മൂന്നു മാസത്തേയ്ക്കു വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതായി റിസർവ് ബാങ്ക് പ്രഖ്യാപനം ഇറക്കിയത്. എല്ലാത്തരം ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇതിനെയെല്ലാം തച്ചു തകർക്കുന്ന സമീപമാണ് ഇപ്പോൾ ബാങ്കുകളിൽ നിന്നും ഉണ്ടാകുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോറട്ടോറിയത്തെപ്പറ്റി ഒരു ബാങ്കും യാതൊരുവിധ പരാമർശവും ഇപ്പോൾ നടത്തുന്നതേയില്ല. മറിച്ച് ഈ ബാങ്കുകൾ എല്ലാം കൃത്യമായി ഇ.എം.ഐ അടയ്ക്കണമെന്ന സന്ദേശം നൽകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കുകളുടെ നിലപാട് ഏറെ നിർണ്ണായകമായി മാറുന്നത്.

ബാങ്കുകൽ ഒഴികെയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിരിക്കുന്നവരിൽ ഏറെയും സാധാരണക്കാരായ ഓട്ടോഡ്രൈവർമാർ അടക്കമുള്ളവരാണ്. ചെറുകിട ഇടത്തരം വായ്പയെടുത്തിരിക്കുന്ന ഇവർക്ക് ഇപ്പോൾ നിലവിൽ ജോലിയ്ക്കുള്ള മാർഗങ്ങൾ ഒന്നുമില്ല.

ഓട്ടോഡ്രൈവർമാരിൽ 90 ശതമാനവും ഇ.എം.ഐ വ്യവസ്ഥയിലാവും ഓട്ടോറിക്ഷ എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ പകുതിയിലേറെ സമയവും ഓട്ടോറിക്ഷ ഓടിക്കാതിരുന്ന ഇവർക്ക് നിലവിലെ സാഹചര്യത്തിൽ ഇ.എം.ഐ അടയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാവും. ഈ സാഹചര്യത്തിൽ ഇവരെല്ലാം ഇ.എം.ഐ ഇളവ് പ്രതീക്ഷിച്ചിരുന്നതാണ് എന്നാൽ, ഇപ്പോൾ മാസാവസാനം എത്തിയ സന്ദേശം ഇവരെയെല്ലാം ആശങ്കയിലാക്കുന്നതാണ്.

പതിനഞ്ചു ദിവസത്തിലേറെയായി ഓഫിസുകൾ അടച്ചതോടെ പലരുടെയും സ്ഥിതി അതീവ ഗുരുതരാണ്. പലർക്കും കയ്യിൽ ഒരു രൂപ പോലും ഇല്ലാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തിൽ ഇ.എം.ഐ പിടിയ്ക്കുമോ എന്ന കാര്യത്തിൽ കൃത്യമായ വ്യക്തത ലഭിക്കണമെന്നാണ് സാധാരണക്കാരായ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.