play-sharp-fill
ബൂസ്റ്റർ ഡോസ് വിതരണം  ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം മാത്രം; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ബൂസ്റ്റർ ഡോസ് വിതരണം ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം മാത്രം; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യുഡൽഹി: ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിന് ശേഷം മാത്രമേ രാജ്യത്ത് കോവിഡ് ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ.

ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം അന്തിമ തീരുമാനം കൈകൊള്ളുമെന്ന് ചർച്ചക്ക് ശേഷം തീരുമാനമായി.

അതെ സമയം, കുട്ടികളുടെ വാക്‌സിനേഷനും ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണവും സംബന്ധിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനാ ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും.

രാജ്യത്ത് ഓമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.