ബോണസും ഉത്സവബത്തയും അനുവദിച്ചു; എഫ്എസ്ഇടിഒ ആഹ്ലാദപ്രകടനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് പ്രതിസന്ധിയിലും ബോണസും ഉത്സവബത്തയും അനുവദിച്ച ഇടതുമുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഓഫീസ് സമുച്ചയങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.
കോട്ടയം സിവില്‍ സ്റ്റേഷനില്‍ നടത്തിയ ആഹ്ലാദപ്രകടനങ്ങളില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍, കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം അര്‍ജുനന്‍ പിള്ള, കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ്, ഷീന ബി നായര്‍ (എന്‍ജിഒ യൂണിയന്‍), രതീഷ് (കെഎംസിഎസ്‍യു) തുടങ്ങിയവര്‍ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ടൗൺ ഏരിയയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി പി രജനി, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഷെരീഫ്, സിയാദ് ഇ എസ്, കെ ഡി സലിംകുമാര്‍, എം ആര്‍ പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈക്കം ഏരിയയില്‍ കെഎംസിഎസ്‍യു സംസ്ഥാന കമ്മിറ്റിയംഗം വി മായ, കെഎസ്‍ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, വി കെ വിപിനന്‍, സി ബി ഗീത, കെ ജി അഭിലാഷ്, വി ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍പ്പൂക്കര-ഏറ്റുമാനൂരില്‍ ജീമോന്‍ കെ ആര്‍, ബിലാല്‍ കെ റാം, എം എഥേല്‍, ടി എ സുമ, അനീഷ് വിജയന്‍, അലക്സ് പാപ്പച്ചന്‍, ബിജോ, ഷാനിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പാലായില്‍ വിമല്‍കുമാര്‍ വി വി, ജി സന്തോഷ് കുമാര്‍, പി എം സുനില്‍കുമാര്‍ (എന്‍ജിഒ യൂണിയന്‍), രാജ്‍കുമാര്‍ കെ, അനൂപ് സി മറ്റം (കെഎസ്‍ടിഎ), ഷാനവാസ് ഖാന്‍, സെലി (കെജിഒഎ) തുടങ്ങിയവര്‍ സംസാരിച്ചു.
പാമ്പാടിയില്‍ സജിമോന്‍ തോമസ്, ആര്‍ അശോകന്‍, സുനില്‍കുമാര്‍ പി ചെല്ലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു