play-sharp-fill
കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി ; ഭീഷണി സന്ദേശമെത്തിയത് എക്സിലൂടെ ; പരിശോധന കടുപ്പിച്ചു ; യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി ; വിമാനത്തിനകത്തും പരിശോധന ശക്തമാക്കി

കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി ; ഭീഷണി സന്ദേശമെത്തിയത് എക്സിലൂടെ ; പരിശോധന കടുപ്പിച്ചു ; യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി ; വിമാനത്തിനകത്തും പരിശോധന ശക്തമാക്കി

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബം​ഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രിയിൽ ബം​ഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.

ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസമായി തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നുണ്ട്. വിഷയത്തെ അതീവ ​ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്.

അതിനിടെ വിമാന കമ്പനികളുടെ സിഇഒമാരുമായി ഡൽഹിയിൽ യോ​ഗം പുരോ​ഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് യോ​ഗം വിളിച്ചത്.