ലൈംഗിക അധിക്ഷേപ കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; അന്വേഷണത്തിന് ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി; കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്ന് പോലീസ്
കൊച്ചി : ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. ജയിൽ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി.
ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.
അതെ സമയം ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതി വിമർശനം കൂടി ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ തെളിവുകൾ ഉള്ള കേസായതിനാൽ മറ്റ് തെളിവുകൾ പൊലീസ് തേടുന്നില്ല.
ഹണി റോസിന്‍റെ പരാതിയിൽ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ കമന്‍റിട്ട 20 പേരിൽ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്.
കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. അധിക്ഷേപ പരാമർശം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി വരും. സ്തീകൾക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങളും അധിക്ഷേപങ്ങളും നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് എന്ന രീതിയിൽ കൂടിയാണ് പൊലീസ് ഈ കേസിനെ സമീപിച്ചിരിക്കുന്നത്.