play-sharp-fill
അവനെ രക്ഷിക്കാൻ പാടില്ലായിരുന്നു, കള്ളനാണ്, അവൻ ആ പെണ്ണിനെ മനഃപൂർവം കൊന്നതായിരിക്കും, നാട്ടിലെത്തിയതോടെ സ്വഭാവം മാറി, മകനെ രക്ഷിക്കാൻ പാടില്ലായിരുന്നുവെന്ന് കരഞ്ഞു പറഞ്ഞ് അച്ഛൻ

അവനെ രക്ഷിക്കാൻ പാടില്ലായിരുന്നു, കള്ളനാണ്, അവൻ ആ പെണ്ണിനെ മനഃപൂർവം കൊന്നതായിരിക്കും, നാട്ടിലെത്തിയതോടെ സ്വഭാവം മാറി, മകനെ രക്ഷിക്കാൻ പാടില്ലായിരുന്നുവെന്ന് കരഞ്ഞു പറഞ്ഞ് അച്ഛൻ

വിദേശത്ത് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ രക്ഷിക്കാൻ പരിശ്രമിച്ചതിനെ പറ്റി തുറന്നുപറഞ്ഞ് ബോബി ചെമ്മണ്ണൂർ. ഒരു കോടി രൂപ കൊടുത്തെന്നും ബാക്കി 33 കോടി രൂപയ്ക്ക് വേണ്ടി യാചിക്കാൻ ഞാൻ റോഡിലേക്കിറങ്ങിയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കുറച്ച്‌ വർഷം മുമ്ബ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ.

സോഷ്യല്‍ മീഡിയയിലെ കൂടുതല്‍ പേരും പോകരുതെന്ന് പറഞ്ഞെന്നും അതിനാല്‍ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്തതൊന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല. പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നെങ്കിൽ എനിക്കൊരു പത്ത് ലക്ഷം രൂപ കൊടുത്താല്‍ മതി. ഒരു കോടി കൊടുക്കണ്ടല്ലോ. പിന്നെ റോഡിലിറങ്ങേണ്ട കാര്യമില്ല, എസി റൂമിലിരുന്ന് ഫോണിലൂടെ കാശ് കൊടുത്ത കാര്യം പറയാം എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഇങ്ങനെ സഹായിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു. ഞാൻ ഈ വിഷയത്തില്‍ ആത്മാർത്ഥമായി ഇടപെടാൻ കാരണം, ഇരുപത് വർഷം മുമ്പ് കുവൈറ്റില്‍ ഞാൻ പാർട്ണർഷിപ്പ് ബിസിനസ് ചെയ്തിരുന്നു. ആ പാർട്ണർ എന്നെ പറ്റിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളക്കണക്കൊക്കെ എഴുതി. ഞാൻ ആറ് മാസത്തിലൊരിക്കലേ അങ്ങോട്ട് പോയിരുന്നുള്ളൂ. പാർട്ണർക്ക് വേറെ പണിയൊന്നുമില്ല, അതുകൊണ്ട് ഫുള്‍ടൈം അവിടെയാണ്. സ്റ്റാഫിനോടൊക്കെ അയാള്‍ നല്ല കമ്പനിയാണ്. കള്ളക്കണക്ക് എഴുതിയത് ഞാൻ പിടിച്ചു. ഉന്തും തള്ളുമൊക്കെയായി. അയാള്‍ അവിടെ വർഷങ്ങളായി ഉള്ളയാളാണ്. പോലീസ് സ്വാധീനം ഉപയോഗിച്ച്‌ എനിക്കെതിരെ കള്ള പരാതി നല്‍കി.

ചെയ്യാത്ത കുറ്റത്തിന് ഒരു ദിവസം ഞാൻ പോലീസ് സ്റ്റേഷനില്‍ ഇരുന്നു. ഒരു ദിവസമാണെങ്കിലും അവിടെയിരുന്നപ്പോള്‍ എനിക്ക് ഭയങ്കര വേദനയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് പോയിരിക്കുമ്പോള്‍ ഭയങ്കര വേദനയാണ്. ഒരാളെ കൊന്നിട്ടാണെങ്കില്‍ 25 വർഷം പോയിരുന്നാലും എനിക്കൊന്നും തോന്നില്ല. കാരണം ഞാൻ ചെയ്തതാണ്.

നിരപരാധി ആയിരുന്നിട്ടും ഞാൻ അന്നു അനുഭവിച്ച വേദന മറക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് സഹായിക്കാൻ ഇറങ്ങിയതെന്നും കൂട്ടിച്ചേർത്തു. അബ്ദുള്‍ റഹീം നിരപരാധിയാണെങ്കില്‍, ഒരു ദിവസമല്ല പതിനെട്ട് വർഷമായി ജയിലിലാണ്. ഓരോ ദിവസവും അയാള്‍ കാണുന്നത് തൂക്കുകയറാണ്. വളരെ ആത്മാർത്ഥമായി ഇറങ്ങി അദ്ദേഹത്തെ രക്ഷിക്കാൻ തീരുമാനിച്ചു.

അവസാനം ഒമ്പത് കോടിയിലധികം കുറവ് വന്നു. രണ്ട് ദിവസമേ മുന്നിലുള്ളൂ. അങ്ങനെയാണെങ്കില്‍ ഞാൻ ആ ഒമ്പത് കോടിയിടാം. കാരണം ബോച്ചെ ഇറങ്ങിയിട്ട് തിരിച്ചുകയറുന്ന പ്രശ്നമില്ല. പക്ഷേ ആ രണ്ട് ദിവസം കൊണ്ട് അത്രയും കിട്ടി.’- ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പണ്ട് സൗദി ജയിലില്‍ നിന്ന് ഒരു മലയാളിയെ രക്ഷപ്പെടുത്താൻ സഹായിച്ചതിനെപ്പറ്റിയും ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. ‘സൗദി ജയിലില്‍ നിന്ന് എനിക്കൊരു ഫോണ്‍കോള്‍ വന്നു. കുറച്ച്‌ വർഷങ്ങള്‍ക്ക് മുമ്പാണ്. ആ വ്യക്തി ഗേള്‍ഫ്രണ്ടിനെ തള്ളിയെന്നോ, അടിച്ചൂന്നോ, ആ പെണ്‍കുട്ടി തലയടിച്ച്‌ മരിച്ച കേസാണ്.

ഫിലിപ്പീനോ ആണ് ഗേള്‍ഫ്രണ്ട്. ചെറുക്കൻ മലയാളിയാണ്. ഫോണ്‍ വന്നു, അതിനെപ്പറ്റി ഒരു പത്രത്തിലും വന്നിരുന്നു. തൂക്കിക്കൊല്ലാൻ വിധിച്ചതാണ്. അന്ന് രണ്ട് കോടിയോ മറ്റോ ആണ് ചോദിച്ചത്. ഞാൻ ഒരു ലക്ഷം രൂപ കൊടുത്തു. ഇരുപത് അല്ലെങ്കില്‍ പതിനഞ്ച് വർഷം മുമ്പാണ്. ആ പത്രം നന്നായി അത് കവർ ചെയ്തു.

വ്യത്യസ്ത മതക്കാരനാണ് അതും. ഞാൻ ഒരു ലക്ഷം രൂപ കൊടുത്തതോടെ അത് പ്രസ്റ്റീജ് ഇഷ്യൂ ആയി. പലരും പിന്നെ ഫണ്ടിട്ടു. അത് നടന്നു. ഈ ചെക്കന്റെ അച്ഛൻ എന്റെയടുത്ത് വന്ന്, മോനേ വളരെ സന്തോഷമുണ്ടെന്നും അവനെത്തിയാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ഇങ്ങോട്ട് വരുമെന്നും പറഞ്ഞാണ് പോയത്.

രാഷ്ട്രീയക്കാരൊക്കെ ഇടപെട്ട് ജീവനാംശ സംഖ്യ കുറയ്‌ക്കാനൊക്കെ ശ്രമിച്ചിരുന്നു. ആളെ രക്ഷിച്ചു. നാട്ടില്‍ വന്നു. പിന്നെ ഒരു ദിവസം ഈ കാർന്നോര് വന്ന് കരയുകയാണ്. മോനേ അവനെ രക്ഷിക്കാൻ പാടില്ലായിരുന്നുവെന്ന് സ്വന്തം തന്ത പറയുകയാണ്.

അവൻ കള്ളനാണെന്നും വിമാനത്താവളത്തില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ ശ്രമിച്ചപ്പോള്‍ അവൻ ഫ്രണ്ട്സിനൊപ്പം കള്ള് കുടിക്കാൻ പോയെന്നും കാർന്നോര് പറഞ്ഞു. രണ്ട് ദിവസം വിളിച്ചിട്ടും അവൻ വരുന്നില്ല. അവൻ അടിച്ചുപൊളിച്ച്‌ ഫ്രണ്ട്സുമായി നടക്കുകയാണ്. ഇത്രയും നന്ദിയില്ലാത്ത മോൻ എനിക്ക് ഉണ്ടായിപ്പോയല്ലോയെന്നും അവൻ മിക്കവാറും ആ പെണ്ണിനെ മനഃപൂർവം കൊന്നതായിരിക്കുമെന്നും തന്ത പറഞ്ഞു.

ഞാനിതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എനിക്ക് പറ്റാവുന്ന കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെന്നും ബോച്ചെ പറഞ്ഞു. കൂടാതെ, കുറച്ച്‌ വർഷം മുമ്പ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ കൂടുതല്‍ പേരും പോകരുതെന്ന് പറഞ്ഞെന്നും അതിനാല്‍ പോയില്ലെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.