
ബോബി ചെമ്മണ്ണൂർ സിനിമ നിർമാണത്തിലേക്ക്: ആദ്യചിത്രം 100 കോടി രൂപ ബഡ്‌ജറ്റിൽ, വയനാട് ഉരുൾപൊട്ടൽ സിനിമയുടെ പ്രമേയം
തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക്. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് സിനിമാ നിർമ്മിക്കുന്നത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിലുള കഥയാണ് ആദ്യം സിനിമയാവുന്നത്. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ആദ്യത്തേത് ബിഗ് ബഡ്ജറ്റ് സിനിമയായിരിക്കും. 100 കോടി രൂപയെങ്കിലും ചിത്രത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കും. സിനിമാ മേഖലയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന സിനിമകൾ എല്ലാ സിനിമാ പ്രേമികൾക്കും പ്രതീക്ഷിക്കാമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു ഇതോടൊപ്പം പാതി വഴിയിൽ മുടങ്ങിയതും പ്രതിസന്ധിയിലായതുമായ സിനിമകൾക്ക് ഫണ്ട് ചെയ്യാനും പദ്ധതിയുണ്ട്.