video
play-sharp-fill
ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി ; ജയിൽ മോചനം കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ

ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി ; ജയിൽ മോചനം കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ

കാക്കനാട് : നടി ഹണി റോസിന്റെ പരാതിയിൽ ജയിലിലായ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. ജയിൽ മോചനം കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ. ഇന്നലെയുണ്ടായ സംഭവ വികാസങ്ങളിൽ ആണ് ഇന്ന് കേസ് പരിഗണിക്കാനിരുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുകയും റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്.

ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിലിൽ നിന്ന് ഇറങ്ങില്ല എന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനോട് ആവശ്യപ്പെടുകയുമായിരുന്നു,തുടർന്ന് ബോബി ജയിൽ മോചിതനാവുകയായിരുന്നു.

സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കി ഇന്ന് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഈ സംഭവ വികാസങ്ങലെ ​ഗൗരവമായി കാണുന്നത്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാ​ഗം അഭിഭാഷകരോട് എത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിന്റെ ആരാധകരും ,ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് ഇന്നലെ തടിച്ചുകൂടി. ഇവർ ജയിൽ പരിസരത്ത് പടക്കം വരെ കെട്ടിയിരുന്നു. പൊലീസ് ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ചിലർ കോടതിക്കെതിരെ വരെ വിമർശനം ഉയർത്തിയിരുന്നു. ഇതുൾപ്പെടെ ഇന്ന് കോടതി പരി​ഗണിക്കാൻ സാധ്യതയുണ്ട്.