കായലിൽ പോള നിറഞ്ഞു; കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്ക് യാത്രക്കാരുമായി പോയ ബോട്ട് പോളയിൽ കുടുങ്ങിക്കിടന്നത് അരമണിക്കൂറിലധികം നേരം; ബോട്ട് ഗതാഗതം പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കായലിൽ പോള നിറഞ്ഞതിനെ തുടർന്ന് ആലപ്പുഴ-കോട്ടയം ബോട്ട് ഗതാഗതം തടസ്സപ്പെട്ടു. ബോട്ട് തിരിക്കുന്നതിനിടയിൽ പോളയിൽ കുടുങ്ങിയതിനാൽ യാത്രക്കാരുമായി അരമണിക്കൂറിലധികം നേരം ബോട്ടിൽ യാത്രക്കാർ കുടുങ്ങിക്കിടന്നു.
കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ബോട്ടാണ് യാത്രാമദ്ധ്യേ കുടുങ്ങിയത്. കായലിൽ പോള നിറഞ്ഞതിനെ തുടർന്ന് ബോട്ടിന് മുന്നോട്ട് ചലിക്കുവാൻ സാധിച്ചിരുന്നില്ല. തണ്ണീർമുക്കം ബണ്ട് തുറന്നുവിട്ടതോടെയാണ് പോള ഒഴുകി ജലപാതയിലേക്ക് എത്തിയത്.
കോടിമതയിൽ നിന്ന് ആലപ്പുഴയ്‌ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളാണ് അനുദിനം പ്രതിസന്ധിയിലാകുന്നത്. വേമ്പനാട്ട് കായലിലേക്ക് എത്തുന്നത് വരെ ജലപാത പോളയും പുല്ലും നിറഞ്ഞ് കിടക്കുകയാണ്. നിലവിൽ രണ്ട് സർവീസുകൾ മാത്രമാണ് ഇവിടെ നിന്നും നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോള നീക്കിയില്ലെങ്കിൽ മറ്റ് രണ്ട് സർവീസുകളും പൂർണമായി നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിൽ. പോള ശല്യം മൂലം യാത്രയ്‌ക്ക് അധിക സമയം എടുക്കുന്നുവെന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.