play-sharp-fill
കാസർഗോഡ് അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു, തെരച്ചിൽ തുടരുന്നു

കാസർഗോഡ് അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു, തെരച്ചിൽ തുടരുന്നു

കാസർഗോഡ് : അഴിത്തലയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

പ്രദേശത്ത് ശക്തമായ കാറ്റും തിരമാലയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതാണ് ബോട്ട് മറയാൻ കാരണമായത്

32 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 14 പേരെ രക്ഷപ്പെടുത്തി. തെരച്ചിൽ തുടരുകയാണ്, കോസ്റ്റ് ഗാർഡിന്റെ കൂടുതൽ സംഘം അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടന്നാ കടപ്പുറം സ്വദേശിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞു തിരികെ വരുന്നതിനിടയായിരുന്നു അപകടം.