play-sharp-fill
അതിർത്തികൾ അടയ്ക്കുന്നു;  തിങ്കളാഴ്ച മുതൽ യുക്രൈനിലേക്ക് പ്രവേശനമില്ല

അതിർത്തികൾ അടയ്ക്കുന്നു; തിങ്കളാഴ്ച മുതൽ യുക്രൈനിലേക്ക് പ്രവേശനമില്ല

സ്വന്തം ലേഖകൻ

യുക്രൈൻ: അതിർത്തികൾ അടയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പ്രഖ്യാപിച്ചു. റഷ്യയിലേക്കും ബെലാറസിലേക്കുമുള്ള അതിർത്തികൾ അടയ്ക്കും.

ഫെബ്രുവരി 28 തിങ്കളാഴ്ച മുതൽ യുക്രൈനിയൻ പൗരന്മാർക്ക് മാത്രമേ റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും അതിർത്തി കടക്കാൻ അനുവദിക്കൂ എന്ന് ഷ്മിഹാൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് പോളണ്ടിലേക്കും മറ്റ് അയൽ രാജ്യങ്ങളിലേക്കും 1,50,000 പേരെങ്കിലും പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ അഭയാർത്ഥി ഏജൻസി ശനിയാഴ്ച പറഞ്ഞു.

കാൽനടയായും ട്രെയിനിലും കാറിലും ബസിലുമായി ജനക്കൂട്ടം അതിർത്തിയിലേക്ക് ഒഴുകുകയാണ്.18-നും 60-നും ഇടയിൽ പ്രായമുള്ള പുരുഷൻമാരെ പോകുന്നതിൽ നിന്ന് യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി വിലക്കിയതിനെത്തുടർന്ന് എത്തിയവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും പ്രായമായവരുമായിരുന്നു.

റഷ്യൻ സേനയ്‌ക്കെതിരെ ആയുധമെടുക്കാൻ ചില യുക്രൈനിയൻ പുരുഷന്മാർ പോളണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു.