video
play-sharp-fill
തിരുവല്ലയില്‍ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ വേണം ബ്ലഡ് സ്റ്റെം സെല്‍; ദാതാക്കളെ തേടി ഒരു കുടുംബം

തിരുവല്ലയില്‍ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ വേണം ബ്ലഡ് സ്റ്റെം സെല്‍; ദാതാക്കളെ തേടി ഒരു കുടുംബം

തിരുവല്ല: മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ബ്ലഡ് സ്റ്റെം സെല്‍ ദാതാക്കളെ തേടി ഒരു കുടുംബം. കോട്ടയം സ്വദേശികളായ മുബാറക്കിന്റെയും സൈബുനിസയുടെയും മക്കള്‍ക്കാണ് അപൂർവ്വ ജനിതകരോഗം ബാധിച്ചിരിക്കുന്നത്.. ജനിതക രക്തരോഗമായ ബീറ്റാ തലസീമിയ ബാധിച്ച സഹോദരങ്ങളായ ഫൈസി (11), ഫൈഹ (10) , ഫൈസ് (4.5) എന്നിവരാണ് അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നത്.

 

 

അടിയന്തരമായി മൂല കോശ ദാദാക്കളെ ലഭിച്ചില്ലെങ്കില്‍ കുട്ടികളുടെ ജീവൻ പോലും അപകടത്തില്‍ ആകും.ആറാം ക്ലാസുകാരനായ ഫൈസിക്ക് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് രോഗം കണ്ടെത്തുന്നത്. നാലാം ക്ലാസുകാരിയായ ഫൈഹയുടെയും നാലര വയസ്സുകാരൻ ഫൈസിന്റെയും രോഗം ചെറു പ്രായത്തില്‍ കണ്ടെത്തിയിരുന്നു.

 

മൂല കോശ ദാദാവിന്റെയും കുട്ടികളുടെയും എച്ച്‌.എല്‍.എ തമ്മില്‍ പൊരുത്തപ്പെടണം. പത്തുലക്ഷം പേരെ പരിശോധിക്കുമ്പോള്‍ ആണ് ഒരു ഡോണറെ ലഭിക്കൂ. അതിനാല്‍ തന്നെ ദാദാവിനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജിലാണ് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആരോഗ്യവാനായ ആർക്കും മൂലകോശം ദാനം ചെയ്യാം. മൂലകോശ ദാദാവിനെ കണ്ടെത്താൻ ബിലീവേഴ്സ് ചർച്ച്‌ മെഡിക്കല്‍ കോളജില്‍ സന്നദ്ധ സംഘടനയായ ഡി കെ എ എം എസുമായി ചേർന്ന് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ ജീവൻ രക്ഷിക്കാനായി നിങ്ങള്‍ക്കും പങ്കാളികളാകാം. 9008361684 ഈ നമ്പറിൽ ബന്ധപ്പെടാം.