ഈരയിൽക്കടവിൽ കോൺഗ്രസ് നേതാവും ബ്ലേഡ് തലവനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച സംഭവം: വിലാസം തെറ്റിച്ച് പൊലീസിനെപ്പറ്റിച്ചിട്ടും ബ്ലേഡ് തലവനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല; പൊലീസിനെ ഒതുക്കാൻ ഉന്നത ഇടപെടൽ എന്നു സൂചന

ഈരയിൽക്കടവിൽ കോൺഗ്രസ് നേതാവും ബ്ലേഡ് തലവനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച സംഭവം: വിലാസം തെറ്റിച്ച് പൊലീസിനെപ്പറ്റിച്ചിട്ടും ബ്ലേഡ് തലവനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല; പൊലീസിനെ ഒതുക്കാൻ ഉന്നത ഇടപെടൽ എന്നു സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിൽ കോൺഗ്രസ് നേതാവും ബ്ലേഡ് മാഫിയ തലവനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം. കോൺഗ്രസിന്റെ കെ.പി.സി.സി ഭാരവാഹിയും നഗരത്തിലെ ബ്ലേഡ് മാഫിയ തലവനുമാണ് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ നിന്നു കേസിൽ കുടുങ്ങിയത്. പിങ്ക് പൊലീസ് സംഘം പരിശോധനയുടെ ഭാഗമായി എത്തി ഇരുവരെയും പിടികൂടിയെങ്കിലും ബ്ലേഡ് തലവൻ വിലാസം തെറ്റായാണ് പറഞ്ഞതെന്നും വാർത്തകളുണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇരുവരും ഈരയിൽക്കടവിൽ നിൽക്കുന്നതിനിടെയാണ് പിങ്ക് പൊലീസ് സംഘം എത്തിയത്. തുടർന്നു പൊലീസും കോൺഗ്രസ് നേതാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നു, പൊലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയുമായിരുന്നു. എന്നാൽ, പൊലീസ് വിലാസം ചോദിച്ചപ്പോൾ ബ്ലേഡ് തലവൻ തന്റെ വിലാസം തെറ്റിച്ചാണ് നൽകിയത്. പക്ഷേ, ഫോൺ നമ്പർ കൃത്യമായി നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സംഭവം വിവാദമാകുകയും കേസെടുക്കാൻ നിർദേശം വരികയും ചെയ്തതോടെ പൊലീസ് കെ.പി.സി.സി ഭാരവാഹിയായ കോൺഗ്രസ് നേതാവിനും, ബ്ലേഡ് തലവൻ നൽകിയ വിലാസത്തിലും കേസെടുത്തു. എന്നാൽ, ഈ വിലാസക്കാരനെ വിളിച്ചു വരുത്തിയതോടെയാണ് തട്ടിപ്പ് മനസിലാക്കിയത്. പൊലീസിനെ കബളിപ്പിക്കുകയും, വ്യാജ വിലാസം നൽകി ആൾമാറാട്ടം നടത്തുകയും ചെയ്ത പ്രതിയ്‌ക്കെതിരെ ഇതുവരെയും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇത് അക്ഷരാർത്ഥത്തിൽ പൊലീസ് സേനാംഗങ്ങൾക്കു നേരെയുണ്ടായ വെല്ലുവിളിയാണ്.

ഈരയില്‍ കടവില്‍ നിന്നും പൊലീസിന് വ്യാജ വിലാസം നല്‍കിയാണ് ബ്ലേഡ് മാഫിയ തലവന്‍ രക്ഷപ്പട്ടത്. ഇയാല്‍ നല്‍കിയ വ്യാജ വിലാസം തപ്പിയെടുത്ത പൊലീസ് ഈ വിലാസത്തിലുള്ള ആളെ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി. ഇവിടെ വച്ച് പിങ്ക് പൊലീസ് സംഘത്തിലെ എസ് ഐ ആണ് ഇയാളല്ല യഥാര്‍ത്ഥ പ്രതി എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് ബ്ലേഡ് തലവന്‍ കുടുങ്ങിയത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മാത്രമാണ് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിയിരിക്കുന്നത്. ആള്‍മാറട്ടം നടത്തിയതിനും വഞ്ചനയ്ക്കും കേസ് എടുക്കാനുള്ള വകുപ്പ് ഉണ്ടെങ്കിലും പണത്തിന് മീതെ പരുന്തും പറക്കാത്തതിനാല്‍ ഇതെല്ലാം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.